ദുെബെ: കൊൽക്കത്ത ഓപണർ വെങ്കടേഷ് അയ്യർ റൺവേട്ട തുടങ്ങുംമുമ്പ് വിക്കറ്റിനു പിന്നിൽ ധോണി ആ ക്യാച്ച് കൈവിടുേമ്പാൾ ഇനിയെന്തുവരാനിരിക്കുന്നുവെന്നായിരുന്നു ഗാലറിയിലെ ഉദ്വേഗം. 193 റൺസ് വലിയ കടമ്പയായിട്ടുപോലും പിന്നീട് ശുഭ്മാൻ ഗില്ലും അയ്യരും ചേർന്ന് അതിവേഗം റൺസ് വാരിക്കൂട്ടി കുതിച്ചപ്പോൾ ചെന്നൈക്കും ധോണിക്കും എല്ലാം കൈവിടുകയാണെന്ന് സന്ദേഹിച്ചവർ നിരവധി.
ഓപണിങ് ജോഡി ആറാം ഓവറിൽ സ്കോർ 50 കടത്തി. 10 ഓവറിലെത്തുേമ്പാൾ വിക്കറ്റ് വീഴാതെ 88ഉം. 32 പന്തിൽ അർധശതകം തികച്ച അയ്യർ തൊട്ടുപിറകെ ശാർദുലിെൻറ പന്ത് ആകാശത്തേക്ക് പറത്തിയത് സമയം തെറ്റി മൈതാനം കടക്കാതെ വീണപ്പോൾ കാത്തുനിന്ന ജദേജയുടെ കൈകളിൽ. അതോടെ, ചിത്രം മാറി. പെരുമഴ പോലെ വിക്കറ്റ് വീഴ്ചയായി പിന്നെ. എത്ര ആഞ്ഞുവീശിയാലും ഇനി രക്ഷയില്ലെന്ന ദുർഗതിയിൽ കൊൽക്കത്തയും. കഴിഞ്ഞ സീസണിൽ എഴുതിത്തള്ളപ്പെട്ട ധോണിപ്പട കിരീടം പിടിക്കാൻ 20 ഓവർ പൂർത്തിയാക്കിയെങ്കിലും അതിനുമുേമ്പ കളി തീരുമാനമായിരുന്നു.
നേരത്തെ, ബൗളിങ് മികവിൽ വിശ്വാസമർപ്പിച്ചായിരുന്നു ടോസ് നേടിയിട്ടും എതിരാളികളെ ആദ്യം ബാറ്റിങ്ങിനയക്കാൻ കൊൽക്കത്ത നായകൻ തീരുമാനെമടുത്തത്്. വരുൺ ചക്രവർത്തി, നരെയ്ൻ, ഷാക്കിബ് എന്നീ മൂന്നു സ്പിന്നർമാരും കഴിഞ്ഞ കളികളിൽ എതിരാളികളെ വെള്ളം കുടിപ്പിച്ചർ. പക്ഷേ, ചെന്നൈ ബാറ്റിങ് നിര അവരെ പിച്ചിച്ചീന്തി. നരെയ്ൻ മാത്രമായിരുന്നു ഈ കടന്നാക്രമണത്തിൽ രക്ഷപ്പെട്ടത്. ഫെർഗൂസണാകട്ടെ, നാല് ഓവറിൽ വിക്കറ്റൊന്നും ലഭിക്കാതെ 56 റൺസ് വിട്ടുനൽകുകയും ചെയ്തു.
ധോണി തന്നെ ഹീറോ
കഴിഞ്ഞ സീസണിൽ ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ തകർന്നടിഞ്ഞ് വട്ടപ്പൂജ്യമായിപ്പോയ ടീമിന് ഇത്തവണ കിരീടം പോയിട്ട് അവസാന നാലിൽ എത്താനെങ്കിലുമാകുമോ എന്ന് സംശയിച്ച എണ്ണമറ്റ ആരാധകർക്ക് മുന്നിലായിരുന്നു വെറ്ററൻ ധോണിയുടെ സ്വപ്നതുല്യമായ തിരിച്ചുവരവ്. അങ്ങനെ, ദുബൈയിൽ ഐ.പി.എല്ലിന് തിരശ്ശീല വീഴുേമ്പാൾ ചെന്നൈ ടീം ഒരേ നായകനൊപ്പം ആഘോഷിക്കുന്നത് നാലാം കിരീടം. പരിശീലകൻ സ്റ്റീഫൻ െഫ്ലമിങ്ങിനെ കൂട്ടുപിടിച്ച് യുവനിരയെയും വെറ്ററൻ താരങ്ങളെയും ഒരേ ഊർജത്തോടെ ചേർത്തുപിടിച്ച് നടത്തിയ പോരാട്ടമായിരുന്നു ധോണിക്കരുത്ത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും എപ്പോഴും ക്യാപ്റ്റെൻറ തീരുമാനങ്ങൾ ജയിച്ചുനിന്നു. ഋതുരാജ് ഗെയ്ക്വാദ് എന്ന ഇളമുറക്കാരനെ ഏറ്റവും മനോഹരമായി ഉപയോഗിച്ചതു മാത്രം മതി ധോണിയുടെ വിജയഗാഥക്ക് മാറ്റുപകരാൻ. മറുവശത്ത് 40 തികഞ്ഞ ധോണിയും 38 കാരൻ ഡ്വെയ്ൻ ബ്രാവോയുമുൾപ്പെടെ പ്രായം 35 കഴിഞ്ഞ ആറു പേരുണ്ടായിരുന്നു ടീമിൽ.
ചരിത്രമാകാൻ ഗെയ്ക്വാദ്
ലോകം ജയിച്ച താരങ്ങൾ പാഡുകെട്ടിയും പന്തെടുത്തും മൈതാനം വാണ ഐ.പി.എൽ ഗ്ലാമർ തട്ടകത്തിൽ ഇത്തവണ ഒരേയൊരു ഗെയ്ക്വാദ് മാത്രമായിരുന്നു ബാറ്റിങ്ങിൽ ഒന്നാമൻ. നാല് ഫസ്റ്റ് ക്ലാസ് സെഞ്ച്വറികൾ മാത്രം എടുത്തുപറയാനുള്ള 24 കാരൻ ഓരോ കളി കഴിയുേമ്പാഴും കൂടുതൽ ഉയരത്തിൽ ജയിച്ചുനിന്നു. അവസാനം ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് തൊപ്പിയുമണിഞ്ഞാണ് മടക്കം. ഒപ്പം വളർന്നുവരുന്ന താരമെന്ന ബഹുമതിയും.
ലോകകപ്പിന് ഡ്രസ് റിഹേഴ്സൽ
ജയിച്ചത് ചെന്നൈയാണെങ്കിലും എല്ലാ ടീമുകൾക്കും ഇത് ഡ്രസ് റിഹേഴ്സലായിരുന്നു. ദേശീയ ടീമിൽ ഇടമുറപ്പിക്കാനും സ്വന്തം കഴിവുകൾ തേച്ചുമിനുക്കാനും ലഭിച്ച സുവർണാവസരം. ദക്ഷിണാഫ്രിക്കൻ ടീമിൽനിന്ന് മാറ്റിനിർത്തപ്പെട്ട ഫാഫ് ഡു പ്ലസിയായിരുന്നു കലാശപ്പോരിൽ വെടിക്കെട്ടു തീർത്തതെന്നത് ഒരു ഉദാഹരണം മാത്രം. 16 മത്സരങ്ങളിൽ താരം അടിച്ചെടുത്തത് 633 റൺസ്. കളിച്ചത് 100ാം ഐ.പി.എൽ മത്സരവും. കൊൽക്കത്ത നിരയിലെ ഓപണർ വെങ്കടേഷ് അയ്യരുടെതാണ് അതിലേറെ വലിയ വീരഗാഥ. ബിസിനസ് വിദ്യാർഥിയായ താരം തമാശക്ക് ക്രിക്കറ്റ് കളിച്ചുതുടങ്ങിയതായിരുന്നു. അതിനിടെ, കളി കാര്യമായി ഐ.പി.എല്ലിലെത്തി. അവസാനം നാലു അർധ സെഞ്ച്വറികളുമായി 370 റൺസ് എടുത്താണ് ടൂർണമെൻറ് വിടുന്നത്.
ഐ.പി.എൽ കിരീടമില്ലാതെ കോഹ്ലി
ഒമ്പതാം തവണയെങ്കിലും കിരീടമെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇത്തവണ ടീം നടത്തിയത് മികച്ച പ്രകടനവും. എന്നിട്ടും, എലിമിനേറ്ററിൽ കൊൽക്കത്ത സ്വപ്നങ്ങൾ തച്ചുടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.