ദുബൈ: സെമിയിൽ മികച്ച പ്രകടനത്തിലൂടെ പാകിസ്താനെ തോൽപിച്ച യു.എ.ഇക്ക് ഫൈനലിൽ കാലിടറിയതോടെ അണ്ടർ 19 ഏഷ്യ കപ്പ് ബംഗ്ലാദേശിന്. ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ 195 റൺസിനാണ് ബംഗ്ലാദേശ് യു.എ.ഇയെ തോൽപിച്ചത്.
ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് ഓപണർ ആഷിക് റഹ്മാന്റെ സെഞ്ച്വറിയുടെ (129) പിൻബലത്തിലാണ് 283 റൺസെന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. യു.എ.ഇക്കുവേണ്ടി ഐമൻ അഹമ്മദ് നാലു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് തുടക്കത്തിലേ പിഴച്ചു.
ബംഗ്ലാദേശ് പടുത്തുയർത്തിയ കൂറ്റൻ സ്കോർ പിന്തുടരാനാവാതെ 87 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ ടൂർണമെന്റിൽ ഒരു തോൽവി പോലും അറിയാതെയാണ് ബംഗ്ലാദേശ് കപ്പുയർത്തുന്നത്. അതേസമയം, പ്രമുഖ ടീമുകളായ പാകിസ്താനെയും ശ്രീലങ്കയെയും തോൽപിക്കാനായി എന്നതിൽ യു.എ.ഇക്ക് അഭിമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.