അഹ്മദാബാദ്: പാകിസ്താൻ ഓപണർ ഇമാമുൽ ഹഖിനുനേരെ ബൗൾ ചെയ്യുന്നതിനിടെ ഇന്ത്യൻതാരം ഹാർദിക് പാണ്ഡ്യ പന്ത് ചുണ്ടിനോടു ചേർത്ത് എന്തോ മന്ത്രം ഉരുവിടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അടുത്ത പന്തില്‍തന്നെ പാക് ബാറ്റർ പുറത്താവുകയും ചെയ്തു.
ഓഫ് സ്റ്റംംപിനു പുറത്ത് പിച്ച് ചെയ്ത പന്ത് ഇമാമുൽ ഹഖിന്റെ ബാറ്റിന്റെ ഔട്ട്സൈഡ് എഡ്ജിൽ തട്ടി നേരെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈയിലേക്ക്. എന്തു മന്ത്രമാണ് ഹാര്‍ദിക് പന്തിൽ ചൊല്ലിയതെന്നായിരുന്നു മത്സരശേഷം എല്ലാവർക്കും അറിയേണ്ടിയിരുന്നത്.
‘ഞാൻ എന്നെത്തന്നെ പ്രചോദിപ്പിക്കുകയായിരുന്നു. ശരിയായ ലൈനിൽ പന്തെറിയാൻ എന്നോട് പറഞ്ഞു. മറ്റൊന്നും പരീക്ഷിക്കരുത്’ -സ്റ്റാർ സ്പോർട്സ് അഭിമുഖത്തിനിടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയോടെ ഹാർദിക് മറുപടി നൽകി. ഹാര്‍ദിക് ‘കൂടോത്രം’ ചെയ്തോ എന്നായിരുന്നു സമൂഹമാധ്യങ്ങളിൽ പലരുടെയും സംശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.