സൂറിച്: കളി തുടങ്ങാനിരിക്കെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇരച്ചുകയറി നിർത്തിവെച്ച് വിവാദമായ ബ്രസീൽ-അർജന്റീന മത്സരം നടത്തണമെന്ന് ഫിഫ.
രണ്ടു രാജ്യങ്ങളുടെയും അസോസിയേഷൻ നൽകിയ അപ്പീൽ തള്ളിയാണ് നടപടി. കഴിഞ്ഞ സെപ്റ്റംബറിലാണ് ബ്രസീലിൽ നടക്കേണ്ടിരുന്ന ലോകകപ്പ് യോഗ്യത മത്സരം ബ്രസീൽ ആരോഗ്യ വിഭാഗം തടഞ്ഞത്, മത്സരത്തിന് മിനിറ്റുകൾ ബാക്കിനിൽക്കെയാണ് അർജന്റീനയുടെ ചില താരങ്ങൾ ക്വാറന്‍റീൻ ചട്ടങ്ങൾ പാലിച്ചില്ലെന്ന ആരോപണം ഉയർത്തി ബ്രസീൽ അധികൃതർ തടഞ്ഞത്.
മത്സരം മുടങ്ങിയതിൽ ഇരു രാജ്യങ്ങളുടെ അസോസിയേഷനുകൾക്കും ഫിഫ പിഴ ചുമത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ പിഴ പകുതിയായി കുറച്ചു. മത്സരവേദിയും തീയതിയും തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.