‘എല്ലാറ്റിനെക്കുറിച്ചും മെസ്സിക്ക് കൃത്യമായ ധാരണയുണ്ട്’; മെസ്സിയെ മയാമിയിൽ ആദ്യമായി കണ്ടതിനെ കുറിച്ച് സഹതാരം

യണൽ മെസ്സിയെ മയാമിയിൽ ആദ്യമായി കണ്ടതിനെ കുറിച്ച് സംസാരിക്കുകയാണ് മയാമിയുടെ അർജന്‍റീനിയൻ ഗോൾകീപ്പർ ഓസ്കാർ ഉസ്താരി. മെസ്സിയുടെ അർപ്പണ ബോധത്തെയും കഠിനാധ്വാനത്തെയും 38കാരനായ ഉസ്താരി പ്രശംസ കൊണ്ട് മൂടി. കഴിഞ്ഞ സീസണിലാണ് ഗോൾകീപ്പർ മയാമിയിലെത്തിയത്. 25 മത്സരത്തിൽനിന്ന് 23 ഗോളും 13 അസിസ്റ്റും കഴിഞ്ഞ സീസണിൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.

'മെസ്സി തികഞ്ഞ പോരാളിയാണ്. എല്ലാറ്റിലും അവന് അവിശ്വസനീയമായ കഴിവുണ്ട്. ടീമിൽ പല കളിക്കാരും അതുവരെ മെസ്സിയെ നേരിൽ കണ്ടിട്ടില്ലായിരുന്നു. പെട്ടെന്ന് അവനെ തങ്ങളുടെ നിരയിൽ കണ്ടതോടെ അവർ അതിശയിച്ചുപോയി-' ഉസ്താരി പറഞ്ഞു.

മെസ്സിയെ മയാമിയിൽ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം ടീം മേറ്റ്സിനൊപ്പം വർക്കൗട്ട് ചെയ്യുകയായിരുന്നു എന്നും ഉസ്താരി പറഞ്ഞു. ' അവൻ എന്ത് ചെയ്യുമ്പോഴും തമാശയോടെയാണ് ചെയ്യുക. മയാമിയിൽ ഞാൻ ആദ്യമായി എത്തിയപ്പോൽ അവൻ പുൾ അപ്പ് ചെയ്യുകയായിരുന്നു. അവന്‍റെയൊപ്പം മറ്റ് താരങ്ങളുമുണ്ടായിരുന്നു. എല്ലാവരെയും മെസ്സി ഒരുപോലെയാണ് കാണുന്നത്. അവൻ ഒരു എല്ലാം തികഞ്ഞ ഫാമിലി മാനാണ്. എല്ലാവർക്ക് വേണ്ടിയും ഒരുപാട് നേടിക്കൊടുക്കാൻ ആഗ്രഹിക്കുന്നയാൾ. എല്ലാറ്റിനെയും കുറിച്ച് മെസ്സിക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്' -ഉസ്താരി പറഞ്ഞു.

Tags:    
News Summary - “He was doing pull-ups buck naked, and all the guys were around him” - Inter Miami star opens up on first day with Lionel Messi at the club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.