ഫാസില ഇക്വാപുട്ടിൻ
കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബാളിൽ ഗോകുലം കേരള എഫ്.സിക്ക് ജയം. സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ കൊൽക്കത്ത ക്ലബായ ശ്രീഭൂമി എഫ്.സി എതില്ലാത്ത മൂന്ന് ഗോളിനാണ് തോൽപിച്ചത്. യുഗാണ്ടൻ താരം ഫാസില ഇക്വാപുട്ടിന്റെ വകയായിരുന്നു ഗോളുകളെല്ലാം.
ഒമ്പതാം മിനിറ്റിൽതന്നെ ഫാസിലയിലൂടെ മലബാറിയൻസ് മുന്നിലെത്തി. അധികം വൈകാതെ ഗോകുലത്തിന്റെ രണ്ടാം ഗോളും വന്നു. 14ാം മിനിറ്റിൽ വീണ്ടും ഫാസില. രണ്ടാം പകുതിയിലാണ് ഹാട്രിക് പൂർത്തിയാക്കിയത്.
മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ 64ാം മിനിറ്റിലായിരുന്നു ഗോൾ. 10 മത്സരത്തിൽനിന്ന് 23 പോയന്റുമായി ഗോകുലം പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 12 പോയന്റുള്ള ശ്രീഭൂമി നാലാം സ്ഥാനത്താണ്. ഏപ്രിൽ ഒന്നിന് കോർപറേഷൻ സ്റ്റേഡിയത്തിൽ സേതു എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.