ബാംബോലിം: ഇന്ത്യ സൂപ്പർ ലീഗിൽ എ.ടി.കെ മോഹൻ ബഗാന് നാലാം ഫൈനൽ പ്രവേശനം. ഏഴാം സീസണിലെ രണ്ടാം സെമിയിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 2-1ന് വീഴ്ത്തിയാണ് നിലവിലെ ചാമ്പ്യൻമാർ കൂടിയായ കൊൽക്കത്തക്കാർ വീണ്ടുമൊരിക്കൽ കലാശപ്പോരാട്ടത്തിന് ഇടം നേടിയത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ സിറ്റിയും എ.ടി.കെയും ഏറ്റുമുട്ടും.
രണ്ട് ഗോളിന് മുന്നിൽ നിന്ന ബഗാനെതിരെ 74ാം മിനിറ്റിൽ മലയാളി താരം വി.പി. സുഹൈറിെൻറ ഗോളിലൂടെ തിരികെയെത്തിയ നോർത്ത് ഈസ്റ്റിന് അധികം വൈകും മുമ്പ് പെനാൽറ്റിയിലൂടെ സമനിലക്കുളള അവസരം ലഭിച്ചു. എന്നാൽ, ലൂയിസ് മചാഡോ (83ാം മിനിറ്റ്) പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ വടക്കുകിഴക്കൻ അട്ടിമറി കുതിപ്പ് ഏതാണ്ട് അവസനിച്ചപോലെയായി.
എ.ടി.കെ- നോർത്ത് ഈസ്റ്റ് സെമിയുടെ ഒന്നാം പാദം ഇഞ്ചുറി ടൈമിെൻറ അവസാന മിനിറ്റിൽ സമനിലയിൽ പിരിഞ്ഞതോടെ രണ്ടാം പാദത്തിന് വീറും വാശിയും ഏറെയായിരുന്നു. വി.പി. സുഹൈർ, ലൂയിസ് മചാഡോ മുന്നേറ്റത്തിനൊപ്പം ഇദ്രിസ് സില ആദ്യ ഇലവനിൽതന്നെ നോർത്ത് ഈസ്റ്റ് നിരയിലെത്തി. ഖാലിദ് ജമീലിെൻറ 4-3-3 പവർഫുൾ കോമ്പിനേഷൻ. മറുപകുതിയിൽ എ.ടി.കെ റോയ് കൃഷ്ണ-ഡേവിഡ് വില്യംസ് ആക്രമണത്തിൽ പതിവ് വീര്യത്തോടെതന്നെ. പ്രതിരോധത്തിൽ സന്ദേശ് ജിങ്കാെൻറ തിരിച്ചുവരവായിരുന്നു ശ്രദ്ധേയം.
വിസിൽ മുഴങ്ങി ആദ്യമിനിറ്റ് മുതൽ എ.ടി.കെ ആക്രമണത്തിെൻറ ദ്വിമുഖം തുറന്നു. റോയ് കൃഷ്ണ-ഡേവിഡ് കൂട്ടിനൊപ്പം വിങ്ങുകളിൽ മൻവീർ സിങ്ങും യാവി ഫെർണാണ്ടസും ചടുലമായി. അതിെൻറ ഫലമായിരുന്നു രണ്ട് ഗോളുകളും. 38ാം മിനിറ്റിൽ മധ്യനിരയിൽനിന്നും റോയ് കൃഷ്ണ നീട്ടി നൽകിയ ക്രോസിെൻറ സമർഥമായ റണ്ണപ്പിലൂടെ വരുതിയിലാക്കി ഡേവിഡ് വില്യംസ് ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിലെ ഗോളിന് പിന്നിലും റോയ് കൃഷ്ണയുടെ ബൂട്ടുകളായിരുന്നു. വിങ്ങിലേക്ക് നീട്ടി നൽകിയ ക്രോസിൽ പന്തു പിടിച്ച മൻവീർ സിങ് പോസ്റ്റിന് കുറുകെ ഓടുേമ്പാൾ നോർത്ത് ഈസ്റ്റ് പ്രതിരോധം വട്ടമിട്ടിരുന്നു.
എന്നാൽ, വിസ്മയാവഹമായ പന്തടക്കത്തിലൂടെ വെട്ടിമാറി കയറിയ മൻവീർ തൊടുത്ത ഇടംകാലൻ ഷോട്ടിൽ ഗോളി സുഭാഷിഷ് റോയിക്ക് സ്ഥാനം പിഴച്ചു. ഇതിനിടെയാണ് 74ാം മിനിറ്റിൽ സുഹൈർ എതിർ ഗോൾമുഖത്തെ ബഹളത്തിനിടെ ഹെഡ്ഡറിലൂടെ ഗോൾ നേടുന്നത്. പക്ഷേ, മചാഡോയുടെ പെനാൽറ്റി നഷ്ടം വടക്കുകിഴക്കൻ പടയുടെ ഫൈനൽ മോഹവും നഷ്ടപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.