പനാജി: ക്യാപ്റ്റൻ സുനിൽ േഛത്രിയും (9) മലയാളി താരം ലിയോൺ അഗസ്റ്റിനും (61) ഗോൾ സ്കോറിങ്ങിലെത്തിയിട്ടും 'വിധി'യിൽ മാറ്റമില്ലാതെ ബംഗളൂരു എഫ്.സി. ഹൈദരാബാദിനെതിരായ ആവേശപ്പോരിൽ 85 മിനിറ്റും രണ്ടുഗോളിൽ മുന്നിൽ നിന്നിട്ടും അവസാന നിമിഷം ബംഗളൂരുവിന് 2-2െൻറ സമനില.
കളി തീരാനിരിക്കെ ക്യാപ്റ്റൻ അരിഡാനെ സറ്റാനെയും(86), ഫെറാൻ സാൻറാസയും(91) നേടിയ ഗോളിലാണ് ഹൈദരാബാദ് തിരിച്ചുവന്നത്. ഇതോടെ ഒരു ജയത്തിനായുള്ള ബംഗളൂരു എഫ്.സിയുടെ കാത്തിരിപ്പ് നീളുകയാണ്. എട്ടു മത്സരങ്ങൾക്ക് മുമ്പാണ് ബംഗളൂരു അവസാനമായി ജയം ആസ്വദിച്ചത്. സമനിലയോടെ, ബംഗളൂരു 15 പോയൻറുമായി ഏഴാം സ്ഥാനത്തേക്ക് കയറി. 19 പോയൻറുമായി ഹൈദരാബാദ് നാലാം സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.