ബംബോലിം: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബംഗളൂരുവിന് മിന്നുന്ന ജയം. ഒഡിഷയെ 2-1നാണ് ബംഗളൂരു കീഴടക്കിയത്. കളിയുടെ 38ാം മിനിട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ബംഗളൂരുവാണ് ആദ്യ ഗോൾ നേടിയത്. 71ാം മിനിട്ടിൽ സ്റ്റീവൻ ടെയ്ലറിലൂടെ ഒഡിഷ ഗോൾ മടക്കിയെങ്കിലും 79ാം മിനിട്ടിൽ ബ്രസീലിയൻ സ്ട്രൈക്കർ ക്ലയിറ്റൻ അഗസ്റ്റോ സിൽവ ബംഗളൂരുവിെൻറ രണ്ടാം ഗോൾ നേടി.
ഛേത്രി ഐ.എസ്.എല്ലിലെ 50ാം ഗോൾ കുറിച്ച മത്സരം കൂടിയാണിത്. ഒഡിഷയുടെ അഞ്ചാം തോൽവിയാണിത്. മത്സരം തുടങ്ങി ആദ്യ നിമിഷം മുതൽ ആക്രമിച്ചു കളിച്ച ബംഗളൂരുവിനു മുന്നിൽ തുടക്കത്തിൽ ഒഡിഷ പകച്ചുപോയി. എട്ടാം മിനിട്ടില്‍ ബംഗളൂരുവിെൻറ വല ഒഡിഷയുടെ ഒണ്‍വു ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
പിന്നീട് താളം കണ്ടെത്തിയ ഒഡിഷ പ്രത്യാക്രമണം നടത്തിയെങ്കിലും തിരിച്ചുപിടിക്കാനായില്ല. മലയാളി താരം ആഷിഖ് കുരുണിയന് ബംഗളൂരുവിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. കുരുണിയെൻറ 50ാം ഐ.എസ്.എൽ മത്സരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.