കൊച്ചി: ബിലാൽ ഖാനും അബ്ദുൽ ഹക്കുവും കഴിഞ്ഞ മൂന്നുകളിയിലും സ്ക്വാഡിന് പുറത്തായതിന് പിന്നിൽ കളിക്കാരുടെ എണ്ണത്തിലെ നിയന്ത്രണം മാത്രമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന. 20 പേർക്കേ വരാൻ കഴിയൂ. അവർ വന്നാൽ മറ്റ് രണ്ടുപേർ പുറത്തുപോകണം. ക്യാപ്റ്റൻ സെർജിയോ സിഡോഞ്ചക്ക് പകരം മിഡ്ഫീൽഡിൽ വിന്യസിക്കാൻ വേറെയും പേരുണ്ട്.
വിസെൻറ ഗോമസ്, ജീക്സൺ സിങ്, രോഹിത് കുമാർ, ഗിവ്സൺ സിങ്, സഹൽ അബ്ദുൽ സമദ്, ഫകുൻഡോ പെരേര എന്നിവരിൽനിന്ന് മികച്ച കോമ്പിനേഷനായി ശ്രമിക്കുകയാണെന്നും എഫ്.സി ഗോവ മാച്ചിന് മുന്നോടിയായി വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
''മൂന്ന് മാച്ച് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സീസൺ കഴിഞ്ഞിട്ട് നിങ്ങൾ ടീമിനെ വിലയിരുത്തൂ. ടീം മെച്ചപ്പെടുമെന്നതിൽ എനിക്കുറപ്പുണ്ട്. മികച്ച പരിശീലനം വേണം. ഗോവക്ക് മികച്ച കളിക്കാരും പരിശീലകനുമുണ്ട്. അവർ അവരുേടതും ഞങ്ങൾ ഞങ്ങളുേടതുമായ മികച്ച കളി പുറത്തെടുക്കും'' -കിബു വികുന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.