പൂരപ്പറമ്പിലെ സൂപ്പർസ്റ്റാർ തെച്ചിക്കോട്ടുകാവ് രാമചന്ദ്രെൻറ തലയെടുപ്പോടെയാണ് എന്നും കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക. ആനച്ചന്തത്തിനും അവകാശവാദങ്ങൾക്കും ഒട്ടും കുറവുണ്ടാവാറില്ല. എന്നാൽ, സീസൺ കഴിയുേമ്പാൾ ആന മെലിഞ്ഞുണങ്ങും. ശേഷം, കുഴിയാന പരുവത്തിൽ ആരും കണാതെ മടങ്ങേണ്ട അവസ്ഥ. രണ്ടു തവണ ഫൈനലിലെത്തിയതൊഴിച്ചാൽ, മിക്ക സീസണിലും കേരളത്തിെൻറ കൊമ്പന്മാരുടെ ഗതി ഇങ്ങനെയാണ്.
ഇക്കുറി ഗോവയിൽനിന്നുള്ള കാഴ്ചകൾക്കും മാറ്റമില്ല. ചുരുങ്ങിയത് േപ്ല ഓഫ് പ്രതീക്ഷിച്ച് ഐ.എസ്.എൽ ഏഴാം സീസണിനിറങ്ങിയ ടീം കളംവിടുന്നത് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി. 20 കളിയിൽനിന്ന് മൂന്ന് ജയം. അടിച്ചത് 23 ഗോളാണെങ്കിൽ വാങ്ങിക്കൂട്ടിയത് 36. ഇന്ത്യയിെല ഏറ്റവും വലിയ ആരാധകവൃന്ദമുള്ള കേരള ബ്ലാസ്റ്റേഴ്സിെൻറ സ്വപ്നങ്ങൾ പാളിയ പ്രതിരോധത്തിൽ പാഴായിപ്പോവുന്നതായിരുന്നു െഎ.എസ്.എല്ലിെൻറ ദുരന്തചിത്രങ്ങളിലൊന്ന്. 2015ൽ എട്ടും 2017-18ൽ ആറും '18-'19ൽ ഒമ്പതും കഴിഞ്ഞ സീസണിൽ ഏഴുമായിരുന്നു സ്ഥാനം.
ബ്ലാസ്റ്റേഴ്സിലേക്ക് ഇൗ സീസണിൽ സ്പോർട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസും കോച്ചായി കിബു വികുനയുമെത്തിയപ്പോൾ ആരാധകരും ചിലതൊെക്ക പ്രതീക്ഷിച്ചു. പക്ഷേ, വികുനയുടെ തന്ത്രങ്ങൾ ഏശിയില്ല. ഒന്നാംനിര ലീഗിൽ ഏശാൻ മാത്രമുള്ള തന്ത്രങ്ങൾ വികുനയുടെ ആവനാഴിയിലില്ലായിരുന്നോ എന്ന സംശയവും ബാക്കി. 20 കളിയിൽ 20 ലൈനപ്പുകൾ പരീക്ഷിച്ചതായിരുന്നു ടീമിെൻറ ആദ്യ ശാപം. ആദ്യ കളികളിൽ ഹൂപ്പറായിരുന്നു അറ്റാക്കിങ്ങിൽ. സിഡോഞ്ചയെ വലംവെച്ച് തുടക്കത്തിലെ കളികൾ. സിഡോ പരിക്കേറ്റ് മടങ്ങിയതോടെ ടീമിെൻറ ശൈലി മാറി. ജോർഡാൻ മെറയും ഹൂപ്പറും തമ്മിലെ കോമ്പിനേഷൻ കളത്തിൽ പ്രകടമായപ്പോഴേക്കും കളികൾ പകുതി പിന്നിട്ടിരുന്നു. കഴിഞ്ഞ സീസണിൽ അഞ്ച് അസിസ്റ്റുകളുമായി അറ്റാക്കിങ്ങിലും ഡിഫൻസിങ്ങിലും ഒരുപോലെ തിളങ്ങിയ ജസൽ കാർണരോയെ പ്രതിരോധത്തിലൊതുക്കിയത് വികുനയുടെ വീഴ്ചയായി. പ്രതീക്ഷിച്ചത്ര പെർേഫാമൻസ് ചില കളിക്കാരിൽനിന്ന് ലഭിച്ചില്ലെന്ന് കരോളിസ് തന്നെ തുറന്നുപറയുന്നു.
കഴിഞ്ഞസീസണിൽ പ്രതിരോധവും ഗോൾകീപ്പറുമാണ് ടീമിനെ നാണം കെടുത്തിയതെങ്കിൽ ഇത്തവണ പ്രതിരോധ നിരയുടെ അമിത ആത്മവിശ്വാസം വിനയായി. ആദ്യ ഒന്നു രണ്ട് കളികളിലേതൊഴിച്ചാൽ കോസ്റ്റ-കോനെ കൂട്ടുകെട്ട് വമ്പൻ പരാജയമായിരുന്നു. അനാവശ്യമായി പെനാൽറ്റി വഴങ്ങിയും അലസമായി മൈനസ് പാസ് നൽകിയും പ്രതിരോധം പരാജയത്തിന് വഴികാട്ടി. ഏറ്റവും കൂടുതൽ പെനാൽറ്റി വഴങ്ങിയ ടീമാണ് ബ്ലാസ്റ്റേഴ്സ് (എട്ട് പെനാൽറ്റി. എന്നാൽ, നാല് ഗോളേ വഴങ്ങിയുള്ളൂ). മുംബൈ, എ.ടി.കെ പോലുള്ള കരുത്തരോട് ശൗര്യം കാട്ടുേമ്പാൾ ഒഡിഷ, ഇൗസ്റ്റ് ബംഗാൾ പോലുള്ള ദുർബലരുടെ മുന്നിൽ മുട്ടിലിഴയുന്ന സ്ഥിരതയില്ലായ്മയും തിരിച്ചടിയായി. ലീഡ് നേടിയിട്ടും അത് മുതലെടുക്കാനാവാതെ നഷ്ടപ്പെടുത്തിയത് 18 പോയൻറാണ്. പ്രതിരോധവും കളിയാണെന്നത് ചിലപ്പോഴൊക്കെ മറന്നപോലെ. ശരാശരി പ്രകടനം നടത്തിയിട്ടുപോലും എ.ടി.കെ പോയൻറ് പട്ടികയിൽ മുന്നിലെത്തിയത് ബ്ലാസ്റ്റേഴ്സിന് നല്ലപാഠമാണ്.
പ്ലേ ഒാഫ് കാണാതെ പുറത്തായെങ്കിലും ഇൗ സീസണിൽ ആരാധകർക്ക് ഒാർത്തുെവക്കാൻ ചില മിന്നൽ പ്രകടനങ്ങൾ ബ്ലാസ്റ്റേഴ്സ് ബാക്കിവെക്കുന്നു. എ.ടി.കെ മോഹൻ ബഗാനെതിരെ ഗാരി ഹൂപ്പർ നേടിയ അതിമനോഹരമായൊരു ഫുൾ വോളി ഗോളാണ് അതിലൊന്ന്. ബംഗളൂരുവിനെതിരെ ഇരു പാദങ്ങളിലും രാഹുൽ കെ.പി നേടിയ കൗണ്ടർ ഗോളുകളും ബദ്ധവൈരികളായ ബംഗളൂരുവിനെതിരായ ജയവും ആരാധകരെ തൽക്കാലമെങ്കിലും തൃപ്തിപ്പെടുത്തുന്നതാണ്. ലീഗിൽ ഒമ്പത് വ്യത്യസ്ത ഗോൾസ്കോറർമാരുള്ള ഏക ടീമും ബ്ലാസ്റ്റേഴ്സാണ്. മലയാളിതാരം സഹൽ അബ്ദുൽ സമദ് ഫോമിലേക്ക് തിരിച്ചെത്തിയതാണ് മെറ്റാന്ന്. ഫിനിഷിങ്ങിലെ പിഴവുകൂടി പരിഹരിച്ചാൽ വരുംകാലം മധ്യനിര ഭരിക്കാൻ ഇൗ കണ്ണൂരുകാരൻ മതിയാവും.
പോർചുഗീസ് ലീഗിൽനിന്ന് ബംഗളൂരുകാരൻ സഞ്ജീവ് സ്റ്റാലിനും െഎലീഗിൽനിന്ന് ഇന്ത്യൻ ആരോസിലെ മണിപ്പൂരി താരം റുയിവാൻ ഹോർമിപാമും ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നു എന്നതാണ് പുതിയ വാർത്ത. മറ്റൊരു യുവതാരം സുഭ ഘോഷ് ടീമിനൊപ്പം ചേർന്നുകഴിഞ്ഞു. ഹൈദരാബാദ് മോഡലിൽ അടുത്ത സീസണുകളിൽ ഇന്ത്യൻ യുവ നിരയെ ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നുണ്ടെന്ന് വ്യക്തം. വിദേശ താരങ്ങളിൽ കാര്യമായ അഴിച്ചുപണിയുണ്ടാവും. ഹൂപ്പർ, ഫകുൻഡോ, മുറെ എന്നിവർ ഒഴികെ എല്ലാവരെയും ഒഴിവാക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.