പനാജി: ഗോൾലൈൻ ടെക്നോളജിയും വിഡിയോ അസിസ്റ്റൻറ് റഫറിയും (വാറും) ഇല്ലാത്ത ലീഗാണ് ഐ.എസ്.എൽ. പന്ത് എവിടെയെത്തിയെന്ന് റഫറിമാർ കണ്ടാലേ വിസിൽ മുഴങ്ങൂ. അങ്ങനെ വരുേമ്പാൾ വലകുലുങ്ങും വിധം പന്ത് അടിച്ചുകയറ്റണം.
ജാംഷഡ്പൂരിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ നിറഞ്ഞു കളിച്ചെങ്കിലും ഗോളടിക്കാനാവാതെ സമനിലയിൽ കുരുങ്ങിയതോടെ വിലപ്പെട്ട മൂന്നു പോയൻറ് നേടാൻ ആയില്ല. നിർഭാഗ്യം കൂട്ടുകൂടിയെന്നു പറയുേമ്പാഴും അവസരങ്ങൾ ഗോളാക്കുന്നതിൽ മുന്നേറ്റത്തിന് നല്ലപോലെ പിഴച്ച മത്സരം കൂടിയായിരുന്നു ഇത്. ഒരു നിമിഷംപോലും ബോറടിപ്പിക്കാത്ത കളി പുറത്തെടുത്തിട്ടും വിജയം നേടാനാകാതെപോയത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിന് അർഹമായ ഗോൾ റഫറി കണാതിരുന്നതും തിരിച്ചടിയായി. റഫറിമാരുടെ ഈ പിഴവിൽ ബ്ലാസ്റ്റേഴ്സിന് നഷ്ടമായത് വിലപ്പെട്ട രണ്ടു പോയൻറാണ്. വാറും ഗോൾലൈൻ ടെക്നോളജിയും ഇന്ത്യൻ സൂപ്പർ ലീഗിൽ എന്നുവരുമെന്ന് ഫുട്ബാൾ ആരാധകരുടെ ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഈ സീസണിൽ മുമ്പും റഫറിയുടെ കണ്ണുപെടാതിരുന്നതിന് ഗോൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ബ്ലാസ്റ്റേഴ്സിെൻറ ആറാം സമനിലയാണിത്. വമ്പന്മാർക്കെതിരെ സമനില പിടിക്കുേമ്പാഴുള്ള ആവേശം ഈ മത്സരഫലത്തിനില്ല. കാരണം ആദ്യ റൗണ്ട് മത്സരത്തിൽ ജാംഷഡ്പൂരിനെ കേരള ബ്ലാസ്റ്റേഴ്സ് 3-2ന് തോൽപിച്ചതാണ്. മാനസിക മുൻതൂക്കമുള്ള മത്സരത്തിലും പോയൻറ് നഷ്ടമാക്കിയതിന് മഞ്ഞപ്പടക്ക് വമ്പൻ വിലകൊടുക്കേണ്ടിവരും.
കളിയിലുടനീളം മികച്ച പ്രകടനം തന്നെയാണ് മഞ്ഞപ്പട പുറത്തെടുത്തത്. പക്ഷേ, ഈ 'പ്രകടനം' കൊണ്ടുമാത്രം ടീമിന് സെമിയിലെത്താൻ കഴിയില്ലല്ലോ. ആക്രമണം മുന്നിൽനിന്ന് നയിച്ച ഗാരി ഹൂപ്പറിനും ജോർഡാൻ മറെക്കും മധ്യനിരയിൽ കളിയുണ്ടാക്കിയ സഹൽ അബ്ദുസ്സമദിനും വിസെെൻറ ഗോമസിനും പലതവണയാണ് ഗോളുറപ്പിച്ച അവസരം എത്തിയത്.
എല്ലാം 'പവർഫുൾ' ഷോട്ടായിരുന്നെങ്കിലും ബാറിൽ തട്ടിമടങ്ങി. 'പവർ ഷോട്ട്'കൊണ്ടു മാത്രം കളി ജയിക്കില്ലെന്ന് ഇതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മനസ്സിലായിക്കാണും. പാസിങ് ഗെയ്മിലൂടെ ജാംഷഡ്പൂരിെൻറ മലയാളി ഗോൾ കീപ്പർ രഹ്നേഷിനെ കീഴടക്കാൻ മുന്നേറ്റ നിര പരാജയപ്പെടുകയും ചെയ്തു.
ആദ്യപകുതിയിൽ തന്നെ മൂന്നു തവണ ബ്ലാസ്റ്റേഴ്സിെൻറ പന്ത് എതിർ ഗോൾ പോസ്റ്റിൽ തട്ടി മടങ്ങി. അതിലൊന്നാണ് ക്രോസ്ബാറിൽ തട്ടി താഴേക്കു വീണ് ഗോൾവര കടന്ന് പുറത്തേക്ക് തെറിച്ചത്. തീയുണ്ട പോലത്തെ ഷോട്ടുതിർത്ത ഹൂപ്പർമാത്രം കൈകളുയർത്തി ഗോളിനുവേണ്ടി വാദിച്ചെങ്കിലും കാര്യമുണ്ടായില്ല. അവസാന വിസിൽവരെ മധ്യനിരയിൽ സഹൽ അബ്ദുസ്സമദ് 'ഹീറോ' ആയെങ്കിലും പ്രതീക്ഷിച്ച വിന്നിങ് പാസ് ആ കാലുകളിൽ നിന്നും ഉണ്ടായതുമില്ല. അങ്ങനെ മറ്റൊരു മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോൽക്കാതെ 'തൃപ്തിപ്പെട്ടു'! ബ്ലാസ്റ്റേഴ്സിെൻറ അടുത്ത മത്സരം 31ന് കരുത്തരായ എ.ടി.കെ മോഹൻ ബഗാനെതിരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.