പനാജി: മുംബൈ സിറ്റി എഫ്.സിക്കെതിരെ കളി കൈവിട്ട് ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. മത്സരം ചൂടുപിടിക്കുന്നതിനു മുന്നെ രണ്ടു തവണ ബ്ലാസ്റ്റേസിന്റെ വലയിൽ പന്തെത്തി. രണ്ടും കോസ്റ്റ നമോനേസുവിന്‍റെ പിഴവിലായിരുന്നു. മൂന്നാം മിനിറ്റിൽ ഹ്യൂഗാ ബോമസിനെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിനാണ് മുംബൈക്ക് പെനാൽട്ടിക്ക് അവസരം ലഭിക്കുന്നത്. ആഡം ലെഫോന്ദ്രെ അനായാസം ഗോളാക്കുകയും ചെയ്തു.
ഈ ഗോളിന്‍റെ ഞെട്ടലിൽ നിന്ന് മാറുന്നതിന് മുമ്പാണ് 11ാം മിനിറ്റിൽ മുംബൈ രണ്ടാം തവണയും ഗോൾ നേടുന്നത്. ഇത്തവണയും പ്രതിരോധക്കാരുടെ 'അനാസ്ഥ' മുതലാക്കിയാണ് മുംബൈ കരു നീക്കിയത്. അഹ്മദ് ജാഹും സ്വന്തം ബോക്സിൽ നിന്ന് നീട്ടിനൽകിയ പാസാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. മുംബൈയുടെ സൂപ്പർ താരം ഹ്യൂഗോ ബോമസ് ആൽബിനോ ഗോമസിനെ വെട്ടിച്ച് അത് ഗോളാക്കുകയും ചെയ്തു.
ആദ്യ പകുതി പിന്നിട്ടപ്പോൾ മുംബൈ സിറ്റി എഫ്.സി 2-0ത്തിന് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.