ഹൈ​ദ​രാ​ബാ​ദി​ന്‍റെ ഗോ​ൾ നേ​ടി​യ ബ​ർ​ത്​​ലോ​മി​യോ ഒ​ഗ്​​ബെ​ചെ​യു​ടെ ആ​ഹ്ലാ​ദം

ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി​യെ ഈ​സ്റ്റ്​ ബം​ഗാ​ൾ സ​മ​നി​ല​യി​ൽ ത​ള​ച്ചു


ബാം​ബോ​ലിം: ഐ.​എ​സ്.​എ​ല്ലി​ൽ മു​ൻ​നി​ര​യി​ലു​ള്ള ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി​യെ അ​വ​സാ​ന​സ്ഥാ​ന​ത്തു​ള്ള ഈ​സ്റ്റ്​ ബം​ഗാ​ൾ സ​മ​നി​ല​യി​ൽ ത​ള​ച്ചു. ഓ​രോ ഗോ​ൾ പ​ങ്കി​ട്ടാ​ണ്​ ഇ​രു​ടീ​മു​ക​ളും പോ​യ​ന്‍റ്​ പ​ങ്കി​ട്ട​ത്. 20ാം മി​നി​റ്റി​ൽ ആ​മി​ർ ഡെ​ർ​വി​സേ​വി​ചി‍െൻറ ഗോ​ളി​ൽ ഈ​സ്​​റ്റ്​ ബം​ഗാ​ൾ മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ 35ാം മി​നി​റ്റി​ൽ ബ​ർ​ത്​​ലോ​മി​യോ ഒ​ഗ്​​ബെ​ചെ ഹൈ​ദ​രാ​ബാ​ദി​നെ ഒ​പ്പ​മെ​ത്തി​ച്ചു. ഏ​ഴു​ക​ളി​ക​ളി​ൽ 12 പോ​യ​ന്‍റു​ള്ള ഹൈ​ദ​രാ​ബാ​ദ്, ജാം​ഷ​ഡ്​​പു​രി​നെ​യും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ​യും ഗോ​ൾ ശ​രാ​ശ​രി​യി​ൽ പി​ന്ത​ള്ളി ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി. ഈ​സ്റ്റ്​ ബം​ഗാ​ൾ നാ​ലു പോ​യ​ന്‍റു​മാ​യി അ​വ​സാ​ന​സ്ഥാ​ന​ത്ത്​ തു​ട​രു​ന്നു.




Tags:    
News Summary - isl 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.