മഡ്ഗാവ്: ഐ.എസ്.എല്ലിൽ മുമ്പന്മാരായ മുംബൈ സിറ്റിയെ തളച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഗോൾമഴ പെയ്ത മത്സരത്തിൽ ആറു ഗോൾ പങ്കിട്ടാണ് ഇരുനിരയും പോയന്റ് പങ്കുവെച്ചത്. എട്ടു കളികളിൽ 16 പോയന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ നോർത്ത് ഈസ്റ്റ് ഒമ്പത് മത്സരങ്ങളിൽ എട്ടു പോയന്റുമായി ഒമ്പതാമതാണ്.
ലീഡ് മാറിമറിഞ്ഞ കളിയായിരുന്നു ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ. ആദ്യം ലീഡെടുത്തത് നോർത്ത് ഈസ്റ്റ്. പിന്നീട് തുടരെ മൂന്നു ഗോൾ നേടിയ മുംബൈ മുൻതൂക്കം നേടി. എന്നാൽ, വിടാതെ പൊരുതിയ ഹൈലാൻഡേഴ്സ് രണ്ടു ഗോൾകൂടിയടിച്ച് ഒപ്പം പിടിച്ചു.
ഹാട്രിക്കുമായി ജമൈക്കൻ സ്ട്രൈക്കർ ഡെഷോൺ ബ്രൗണാണ് നോർത്ത് ഈസ്റ്റിെൻറ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത്. 29, 56, 80 മിനിറ്റുകളിലായിരുന്നു ബ്രൗണിെൻറ ഗോളുകൾ. ആദ്യ രണ്ടു ഗോളുകൾ ലോങ് ബാളുകൾ നെഞ്ചുകൊണ്ടും കാലുകൊണ്ടും നിയന്ത്രിച്ച ശേഷമുള്ള ഷോട്ടുകളിലൂടെയായിരുന്നുവെങ്കിൽ മൂന്നാം ഗോൾ അവസരോചിതമായ ഇടപെടലിലൂടെയായിരുന്നു. മറുവശത്ത് ഇരട്ട ഗോളുകളുമായി സ്റ്റാർ സ്ട്രൈക്കർ ഇഗോർ ആൻഗുലോയാണ് മുംബൈ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ഈ രണ്ടു ഗോളിനും വഴിയൊരുക്കിയ ബിപിൻ സിങ്ങായിരുന്നു മൂന്നാം ഗോൾ സ്കോർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.