പനാജി: കോച്ച് മാറിയിട്ടും ഫലത്തിൽ മാറ്റമില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്. പത്തുപേരായി ചുരുങ്ങിയ ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്സ് 1-1ന് സമനിലയിൽ കുരുങ്ങി.
വിജയപ്രതീക്ഷയിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് പ്രതിരോധം പിഴച്ചപ്പോൾ, 10ാം മിനിറ്റില്‍ തന്നെ ചെന്നൈയിന് മഞ്ഞപ്പടയുടെ വലകുലുക്കി. എഡ്വിന് വാന്സ്പോളിെൻറ പാസില്‍ നിന്ന് തജികിസ്താൻ താരം ഫത്ത്ഖുല്ലോയാണ് ചെന്നൈയിെൻറ ഗോള്‍ നേടിയത്. എന്നാൽ, 28ാം മിനിറ്റില്‍ ചെന്നൈയിന് ബോക്സില്‍ വെച്ച് ദീപക് താംഗ്രിയുടെ കൈയില്‍ പന്ത് തട്ടിയതിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗാരി ഹൂപ്പര്‍ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതി ജയത്തിനായി ബ്ലാസ്റ്റേഴ്സ് നിറഞ്ഞു കളിച്ചെങ്കിലും ഫലമുണ്ടായില്ല.
80ാം മിനിറ്റില്‍ പ്രശാന്തിനെതിരായ ഫൗളിന് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ചെന്നൈയിെൻറ പ്രതിരോധ താരം ഈനസ് സിപോവിച്ച് പുറത്തായതോടെ അവസാന 10 മിനിറ്റില്‍ എതിരാളികൾ 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഒടുവിൽ മത്സരം 1-1ന് സമനിലയിൽ. 20 പോയൻറുള്ള ചെന്നൈയിൻ എട്ടാമതും ബ്ലാസ്റ്റേഴ്സ്(17) പത്താമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.