ഫട്ടോർഡ: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ ആദ്യ ജയം തേടുന്ന കേരള ബ്ലാസ്റ്റേഴ്സും എഫ്.സി ഗോവയും ഞായറാഴ്ച മുഖാമുഖം. മൂന്നു കളി കഴിഞ്ഞിട്ടും 'ഫുൾ' പോയൻറുമായി കളം വിടാൻ ഇരു ടീമിനും ഇതുവരെ ഭാഗ്യമുണ്ടായിട്ടില്ല.
രണ്ട് സമനിലയും ഒരു തോൽവിയുമായി ബ്ലാസ്റ്റേഴ്സും ഗോവയും അവസാന സ്ഥാനത്താണ്. നന്നായി കളിച്ചുവെന്ന് വിലയിരുത്തലുമായി ഓരോ കളികഴിഞ്ഞ് മടങ്ങുേമ്പാഴും ആരാധകർക്ക് അതൊന്നും പോര. ജയത്തിനും വിലപ്പെട്ട മൂന്ന് പോയൻറിനുമായി അവർ കാത്തിരിപ്പ് തുടരുകയാണ്.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം കണക്കിലെ കളിയിൽ ബ്ലാസ്റ്റേഴ്സായിരുന്നു മുന്നിൽ. ആക്രമണവും പന്തടക്കവുമെല്ലാം അവരെ മുന്നിലെത്തിച്ചു. പക്ഷേ, ഫൈനൽ തേർഡിൽ പന്ത് ഗോളിലേക്ക് ഫിനിഷ് ചെയ്യുന്നതിലെ പരാജയമാണ് ടീമിന് തിരിച്ചടിയാവുന്നത്. ഇതിനിടയിലാണ് മധ്യനിരയുടെ അച്ചുതണ്ട് സെർജിയോ സിഡോഞ്ചയുടെ പരിക്ക്.
ചെന്നൈയിനെതിരെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ മത്സരത്തിെൻറ അവസാന മിനിറ്റിലായിരുന്നു സ്പാനിഷ് താരം പരിക്കേറ്റ് മടങ്ങിയത്. വലതുകാലിലെ ലിഗ്മെൻറ് പരിക്ക് ഗുരുതരമായതിനാൽ ഏതാനും മത്സരങ്ങൾതന്നെ താരത്തിന് നഷ്ടമാവുമെന്നുറപ്പാണ്. സിഡോയുടെ അസാന്നിധ്യം ബ്ലാസ്റ്റേഴ്സ് മധ്യനിരക്ക് കനത്ത തിരിച്ചടിയാവും.
വിസെെൻറ ഗോമസും സഹൽ അബ്ദുൽ സമദും നിറംമങ്ങിയപ്പോൾ സിഡോ ആയിരുന്നു മധ്യനിര നിയന്ത്രിച്ചതും, സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ ആദ്യ ഗോൾ നേടിയതും. ഫകുൻഡോ പെരേര, ജീക്സൺ സിങ് എന്നിവർ മികവിലേക്കുയർന്നാലേ സിഡോയുടെ അസാന്നിധ്യം ബ്ലാസ്റ്റേഴ്സിന് മറികടക്കാൻ കഴിയൂ.
സൂപ്പർ താരങ്ങളെല്ലാം കൂടൊഴിഞ്ഞ എഫ്.സി ഗോവ നിലയുറപ്പിക്കാനുള്ള പോരാട്ടത്തിലാണിപ്പോൾ. കഴിഞ്ഞ സീസണിൽ സെർജിയോ ലൊബേറക്കു കീഴിൽ ലീഗ് ജേതാക്കളായ ടീമിലെ പ്രധാനികളായ മന്ദർ റാവു ദേശായി, ഹ്യൂഗോ ബൗമസ്, മുർതദ ഫാൾ, അഹമദ് ജൗഹു എന്നിവർ കോച്ചിനൊപ്പം മുംബൈയിലേക്ക് കൂടുമാറിയത് ഗോവയെ ക്ഷീണിപ്പിക്കുന്നു.
ഇഗോർ ആൻഗുലോ, എഡു ബേഡിയ എന്നിവരാണ് കോച്ച് യുവാൻ ഫെറാണ്ടോയുടെ തുരുപ്പുശീട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.