കൊച്ചി: കെ.എസ്.എസ്.യു.എം സ്റ്റാര്‍ട്ടപ് കമ്പനിയായ ഇവയര്‍ സോഫ്റ്റുമായി ചേര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ബ്ലാസ്റ്റര്‍ കാര്‍ഡ് എന്ന പേരില്‍ പ്രത്യേക ഫാന്‍ കാര്‍ഡ് അവതരിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി അറിയിച്ചു.
ഇന്ത്യയിലെ ഒരു ഫുട്ബാള്‍ ക്ലബ് ഇത്തരത്തിലൊരു കാർഡ് അവതരിപ്പിക്കുന്നത് ആദ്യമായാണെന്ന് ബന്ധപ്പെട്ടവർ അവകാശപ്പെട്ടു.
രാജ്യത്തുടനീളമുള്ള ഏതു ബാങ്കിലേക്കും എളുപ്പത്തിൽ ഫണ്ട് കൈമാറ്റം, സുഹൃത്തുക്കള്‍ തമ്മിെല തടസ്സരഹിതമായ കൈമാറ്റം, ഓരോ ഇടപാടിനും റിവാര്‍ഡ് പോയൻറുകള്‍, സമാനതകളില്ലാത്ത യാത്ര-ലോഞ്ച് അനുഭവം, ഒറ്റ ക്ലിക്കിലൂടെ ഇടപാടുകളുടെ അല്ലെങ്കില്‍, കൈമാറ്റങ്ങളുടെ ഹിസ്റ്ററി തുടങ്ങിയ നെക്സ്റ്റ് ജനറേഷന് ബാങ്കിങ് അനുഭവം ആസ്വദിക്കാന്‍ ഈ കാര്‍ഡിലൂടെ കഴിയുമെന്ന് ഇവയര്‍ സോഫ്റ്റ് സി.ഇ.ഒ യൂനുസ് പുത്തന്‍പുരയില്‍, മാനേജിങ് ഡയറക്ടര്‍ ഉദയഭാനു എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.