പനാജി: പതിവിൽനിന്നും വിപരീതമായി ഗോൾ വാങ്ങി തുടങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല. ടൂർണമെൻറിൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനോട് മാത്രം ജയിച്ച ഒഡിഷ എഫ്.സിയോട് 2-2െൻറ സമനില. എല്ലാ മത്സരങ്ങളിലെയുംപോലെ പ്രതിരോധത്തിലെ വീഴ്ചയാണ് ജയിക്കാമായിരുന്ന മത്സരം ബ്ലാസ്റ്റേഴ്സിന് നഷ്ടമാക്കിയത്. ഇതോടെ, ബ്ലാസ്റ്റേഴ്സിെൻറ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ഏറക്കുറെ അന്ത്യമായി. ഒഡിഷ നേരത്തേ തന്നെ പുറത്തായിരുന്നു.
ബ്ലാസ്റ്റേഴ്സിനായി ഗാരി ഹൂപ്പറും (52), ജോര്‍ദാന്‍ മറെയും (68) ഗോള്‍ നേടിയപ്പോള്‍ ഒഡിഷക്കായി ഇരട്ട ഗോളുകള്‍ നേടി ഡീഗോ മൗറീഷ്യോ (45,74) തിളങ്ങി. മൗറീഷ്യോയാണ് മത്സരത്തിലെ ഹീറോ. ഈ സീസണില്‍ താരത്തിെൻറ എട്ടാം ഗോളാണിത്. ഒരു പോയൻറ് നേടി ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തെത്തിയെങ്കിലും കാര്യമില്ല. ഈ സീസണിലെ ഏഴാം സമനിലയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
നേരത്തേ, ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഒഡിഷ മത്സരം വിജയിച്ചിരുന്നു. മത്സരത്തിലുടനീളം ആധിപത്യം നിലനിർത്തിയെങ്കിലും പതിവുപോലെ അവസാനം ഗോൾ വാങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്.
A third brace of the season for @Di_Mauricio_ 👏
— Indian Super League (@IndSuperLeague) February 11, 2021
Watch the @OdishaFC striker's Hero of the Match performance in #OFCKBFC 📽️#HeroISL #LetsFootball pic.twitter.com/hV5k39I7vv
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.