തെൻറ കളിക്കാർ ഒാരോ ഗോളും എതിർവലയിൽ നിക്ഷേപിക്കുേമ്പാൾ ഖാലിദ് ജമീൽ എന്ന കോച്ച് മൈതാനവരക്കപ്പുറത്ത് സാഷ്ടാംഗം നമസ്കരിക്കുന്നത് െഎ.എസ്.എല്ലിൽ കാമറ വിടാെത പിന്തുടർന്ന ദൃശ്യമായിരുന്നു. വിനയാന്വിതനായി പച്ചപ്പുൽത്തകിടിയിൽ അയാളുടെ നെറ്റിയമരുന്ന കാഴ്ച. മൈതാനത്തിലുള്ള ആ സമർപ്പണം ഖാലിദിെൻറ ഉൗർജമാണെന്ന് ഒാരോ കളി കഴിയുംതോറും അയാൾ തെളിയിക്കുകയാണ്. െഎ.എസ്.എല്ലിെൻറ ഇൗ സീസണിൽ പാതിവഴിയിൽ കിതക്കുകയായിരുന്നു ൈഹലാൻഡേഴ്സ് എന്ന വിളിപ്പേരുള്ള നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ്. ഹൈപ്രൊഫൈലുകളുടെ ഭാരമില്ലാത്ത ഒരുപിടി താരങ്ങളുമായി പിന്നീടങ്ങോട്ട് ഖാലിദ് ജമീൽ നടത്തിയ കുതിപ്പ് ഒരുപക്ഷേ, െഎ.എസ്.എല്ലിെൻറ നടപ്പുശീലങ്ങളെ വരെ മാറ്റിമറിക്കാൻ പോന്നതാണ്.
ലീഗിലെ ഏറ്റവും പ്രായംകുറഞ്ഞ കോച്ചായ ജെറാൾഡ് നുസ് ഹൈലാൻഡേഴ്സിെൻറ പരിശീലകക്കുപ്പായത്തിൽനിന്ന് ഇറങ്ങുേമ്പാൾ 11 കളിയിൽനിന്ന് 12 പോയൻറായിരുന്നു ടീമിെൻറ സമ്പാദ്യം. രണ്ടു ജയം, ആറു സമനില, മൂന്നു തോൽവി. സഹപരിശീലകനായ ഖാലിദ് ജമീൽ പ്രധാന വേഷത്തിലെത്തിയതോടെ ചിത്രം മാറി. ഒമ്പതു കളിയിൽ പരാജയമറിയാത്ത കുതിപ്പ്. ആറു ജയം, മൂന്നു സമനില. ഗോൾനേട്ടം 18. വഴങ്ങിയത് 10. ഇതിൽ ഹൈദരാബാദിനെതിരായ ഗോൾരഹിത സമനിലയിലായ മത്സരത്തിലൊഴികെ ചുരുങ്ങിയത് രണ്ടുഗോളെങ്കിലും എതിർവലയിലെത്തിച്ചു. മഷാഡോയും ദെഷോൺ ബ്രൗണും വി.പി. സുഹൈറുമടങ്ങുന്ന ആക്രമണനിര ഏറ്റവും അപകടകാരികളായത് ഖാലിദിനു കീഴിലായിരുന്നു. സീസണിെൻറ തുടക്കത്തിൽ ബംഗളൂരുവിൽ നിറംമങ്ങിയ ബ്രൗൺ ജനുവരി ട്രാൻസ്ഫറിൽ നോർത്ത് ഇൗസ്റ്റിലെത്തി ടീമിെൻറ കുന്തമുനയായി മാറിയതുതന്നെ കളിക്കാരെ മിനുക്കിയെടുത്ത ഖാലിദിെൻറ മികവിന് മികച്ച ഉദാഹരണമാണ്. അവസാന അങ്കത്തിൽ പ്ലേഒാഫ് ഉറപ്പിക്കാൻ ജയം അനിവാര്യമായിരിക്കെ കേരള ബ്ലാസ്റ്റേഴ്സിെൻറ ശവപ്പെട്ടിയിൽ അവസാന ആണിയുമടിച്ചാണ് നോർത്ത് ഇൗസ്റ്റ് പ്ലേഒാഫിലേക്ക് കുതിച്ചത്. കടുത്ത ബ്ലാസ്റ്റേഴ്സ് ആരാധകർപോലും ആ തോൽവിയിൽ വേദനിക്കാതിരുന്നത് ഒരുപക്ഷേ, എതിരാളികൾ നോർത്ത് ഇൗസ്റ്റും അവരുടെ കോച്ച് ഖാലിദ് ജമീലുമായതുകൊണ്ടാവണം. ഒരു ഇന്ത്യൻ കോച്ചിനു കീഴിൽ സൂപ്പർ ലീഗ് കപ്പുയരുന്നത് കാണാൻ ആരാണ് ആഗ്രഹിക്കാത്തത്!
ഇത്തവണ ലീഗിൽ കോച്ചുമാർ പാതിവഴിയിൽ പിരിഞ്ഞ ടീമുകളിലെ താൽക്കാലിക കോച്ചുമാരുടെ പ്രകടനവും താരതമ്യം ചെയ്യുേമ്പാഴാണ് അർധാവസരത്തിൽനിന്നുള്ള ഹൈലാൻഡേഴ്സിെൻറ ഉയിർപ്പിെൻറ തിളക്കമേറുക. ഖാലിദിനു പുറമെ, ബംഗളൂരുവിൽ കാൾസ് ക്വഡ്രാറ്റിനുശേഷം നൗഷാദ് മൂസയും ഒഡിഷയിൽ സ്റ്റുവർട്ട് ബക്സ്റ്ററിനു പകരം സ്റ്റീവൻ ഡയസും കേരള ബ്ലാസ്റ്റേഴ്സിൽ കിബു വികുനക്കു പകരം ഇഷ്ഫാഖ് അഹമ്മദുമാണ് പരിശീലകരായത്. സുനിൽ ഛേത്രിയും ഉദാന്തയും യുവാനനും പാർത്താലുവും ഗുർപ്രീതുമടക്കമുള്ള എണ്ണം പറഞ്ഞ കളിക്കാരുണ്ടായിട്ടും 11 കളിയിൽനിന്ന് അഞ്ചു തോൽവിയും നാലു സമനിലയും രണ്ടു ജയവുമാണ് നൗഷാദ് മൂസയുടെ സമ്പാദ്യം. അവസാന രണ്ടു കളികളിലാണ് ഇഷ്ഫാഖും ഡയസും മുഖ്യപരിശീലകരായത്. െഎ.എസ്.എൽ ക്ലബുകളെ സ്ഥിരമായി നയിക്കാൻ ഇന്ത്യൻ കോച്ചുമാർക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് ഖാലിദ് ജമീലിെൻറ നേട്ടമെന്ന് നൗഷാദ് മൂസ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യക്കാരായ മാതാപിതാക്കളുടെ മകനായി കുവൈത്തിലാണ് ഖാലിദ് ജമീലിെൻറ ജനനം. കുൈവത്തിൽ അണ്ടർ-14 ക്യാമ്പിൽവെച്ച് ഫ്രഞ്ച് ഇതിഹാസതാരം മിഷേൽ പ്ലാറ്റീനിയെ കണ്ടതോടെ പ്ലാറ്റീനിയായി റോൾമോഡൽ. കളിക്കാരനായി ഇന്ത്യയിലേക്കെത്തിയപ്പോൾ മദ്യക്കമ്പനിയാണ് സ്പോൺസർ എന്ന ഒറ്റകാരണംകൊണ്ട് അന്നത്തെ മുൻനിര ക്ലബുകളായ ബഗാെൻറയും ഇൗസ്റ്റ് ബംഗാളിെൻറയും ഒാഫർ നിരസിച്ചു. മഹീന്ദ്രയിലും എയർ ഇന്ത്യയിലുമായിരുന്നു ക്ലബ് കരിയർ. 2007ൽ മുംബൈ എഫ്.സിയിലെത്തിയെങ്കിലും രണ്ടു വർഷം ഒരു കളിയിൽപോലും ബൂട്ടുകെട്ടാനാവാതെ കരിയർ അവസാനിപ്പിക്കേണ്ടിവന്ന ദുരന്തപര്യവസായിയായ കളിചരിത്രം കൂടിയുണ്ട് ജമീലിന്.
െഎ ലീഗിൽ മുംബൈ എഫ്.സിക്കൊപ്പം പരിശീലക കരിയറിെൻറ തുടക്കം. 2017ൽ വടക്കുകിഴക്കൻ ടീമായ െഎസോൾ എഫ്.സിയെ െഎലീഗ് കിരീടമണിയിച്ച് ചരിത്രം കുറിച്ചു. 1.25 കോടിയുടെ െറക്കോഡ് തുകക്ക് ഇൗസ്റ്റ് ബംഗാളിലേക്കു മാറിയ ഖാലിദ് ബഗാനിലും കുറച്ചുകാലം കോച്ചായി. 2019ലാണ് ഹൈലാൻഡേഴ്സിലേക്ക് അസി. കോച്ചായി എത്തുന്നത്. െഎലീഗിലെന്നപോലെ മറ്റൊരു വടക്കുകിഴക്കൻ ടീമുമായി സൂപ്പർ ലീഗിലും ഖാലിദ് ജമീൽ ചരിത്രം ആവർത്തിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ലീഗിലെ ഷീൽഡ് ജേതാക്കളായ മുംബൈയെ ഹോംമൈതാനത്തും എവേ ൈമതാനത്തും തോൽപിച്ച ഏക ടീം നോർത്ത് ഇൗസ്റ്റാണ്. സെമിയിലെ എതിരാളികളായ എ.ടി.കെയെയും ഒരുവട്ടം തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.