ബാബോലിം: ഇന്ത്യൻ സൂപ്പർ ലീഗിലെ പൊരിഞ്ഞ പോരാട്ടത്തിൽ മുംബൈ സിറ്റിക്ക് തകർപ്പൻ ജയം. ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോളുകൾ മടക്കിയായിരുന്നു മുംബൈയുടെ ജയം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു.
ജേക്കബ് സിൽവസ്റ്ററിലൂടെ ചെന്നൈയിനാണ് ആദ്യം ഗോൾ വല ചലിപ്പിച്ചത്. ആദ്യ പകുതിയിൽ കിട്ടിയ മികച്ച പല അവസരങ്ങളും ചെന്നൈയിൻ പാഴാക്കി. പക്ഷേ, ഇഞ്ചുറി ടൈമിെൻറ അവസാന നിമിഷത്തിൽ തക്കം പാർത്തിരുന്ന മുംബൈ ഗോളടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിെൻറ ആലസ്യത്തിലായിരുന്നു ചെന്നൈക്കാർ. ആ അവസരം മുതലെടുത്താണ് ഹെർനാൻ സന്താനയിലൂടെ മുംബൈ ഗോൾ മടക്കിയത്.
രണ്ടാം പകുതിയിൽ മുംബൈയുടെ തുടർച്ചയായ മുന്നേറ്റമായിരുന്നു. അതിനു ഫലവുമുണ്ടായി. 75ാം മിനിട്ടിൽ ആദം ലീ ഫോൺഡ്രെ മുംബൈയെ മുന്നിലെത്തിച്ചു. അവസാന നിമിഷത്തിൽ ചെന്നൈ രണ്ടും കൽപിച്ച് ആഞ്ഞടിച്ചെങ്കിലും കളി കൈവിട്ടുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.