വാസ്കോ: കൊട്ടിഘോഷിച്ച് ഗോവയിലെത്തിയ കേരളത്തിന് നാണക്കേടുമായി മടക്കം. ഐ.എസ്.എൽ ഏഴാം സീസണിലെ തങ്ങളുടെ അവസാന മത്സരത്തിലും തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് ദുരന്ത ചിത്രമായി.
നോർത് ഈസ്റ്റ് യുനൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. കളിയുടെ 34ാം മിനിറ്റിൽ മലയാളി താരം വി.പി. സുഹൈർ ആദ്യ ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ലാലെങ്മാവിയ രണ്ടാം ഗോളും നേടി.
ഒമ്പതാം തോൽവിയോടെ ബ്ലാസ്റ്റേഴ്സ് (17 പോയൻറ്) പത്താം സ്ഥാനക്കാരായാണ് സീസൺ അവസാനിപ്പിക്കുന്നത്. അതേസമയം, നിർണായക ജയത്തോടെ നോർത് ഈസ്റ്റ് 33 പോയൻറുമായി മൂന്നാം സ്ഥാനക്കാരായി േപ്ല ഓഫിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.