പനാജി: ഐ.എസ്.എൽ സീസണിൽ അവസാന അങ്കത്തിനിറങ്ങിയ സൂപ്പർതാരം സുനിൽ ഛേത്രി ബംഗളൂരുവിനായി നൂറു ഗോൾ തികച്ചു. ജാംഷഡ്പുരിനെതിരായ മത്സരത്തിലാണ് ഹെഡറിലൂടെ തകർപ്പൻ ഗോൾ നേടി സെഞ്ച്വറി തികച്ചത്. എന്നാൽ, ടീമിനെ ജയിപ്പിക്കാൻ താരത്തിനായില്ല. ബംഗളൂരുവിനെ 3-2ന് ജാംഷഡ്പുർ തോൽപിച്ചു.
സ്റ്റീഫൻ എസെ (16), സെമിനെൽ ദോംഗൽ (34), ഡേവിഡ് ഗ്രാെൻറ (41) എന്നിവരാണ് ജാംഷഡ്പുരിനായി ഗോൾ നേടിയത്. ഫ്രാൻ ഗോൻസാലസ് (62) ബംഗളൂരുവിനായി ആദ്യ ഗോൾ നേടിയപ്പോൾ, 71ാം മിനിറ്റിലായിരുന്നു േഛത്രിയുടെ ഗോൾ.
ഐ.എസ്.എല്ലിൽ ഇത്തവണയും തങ്ങൾ സെമിയിലേക്കില്ലെന്ന് നേരത്തേ തന്നെ 'തെളിയിച്ചവരാണ്' കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ, വെള്ളിയാഴ്ച ലീഗ് റൗണ്ടിലെ അവസാന അങ്കത്തിന് കളത്തിലിറങ്ങുേമ്പാൾ, എതിരാളികളായ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് സെമി കളിക്കണോയെന്ന് ബ്ലാസ്റ്റേഴ്സ് തീരുമാനിക്കും.
അവസാന പോരാട്ടത്തിൽ 30 പോയൻറുള്ള നോർത്ത് ഈസ്റ്റിന് ബ്ലാസ്റ്റേഴ്സിനെ തോൽപിക്കൽ അനിവാര്യമാണ്. 30 പോയൻറുള്ള എഫ്.സി ഗോവ, 28 പോയൻറുള്ള ഹൈദരാബാദ് എന്നിവരുമാണ് നോർത്ത് ഈസ്റ്റിനൊപ്പം പ്ലേ ഒാഫിനായി തല്ലുകൂടുന്നത്. എ.ടി.കെ മോഹൻ ബഗാനും മുംബൈ സിറ്റിയും നേരത്തേ തന്നെ ഒന്നും രണ്ടും സ്ഥാനം ഉറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.