ബാംബോലിം: ഇതായിരുന്നു കാത്തിരുന്ന ആ ദിനം. ക്രിസ്മസ് ആഘോഷം കഴിഞ്ഞ്, പുതുവർഷെമത്തുംമുന്നേ. ആശ കൈവിടാതെ കാത്തിരുന്ന ആരാധകർക്ക് ക്രിസ്മസ്-പുതുവർഷ സമ്മാനമായി കേരള ബ്ലാസ്റ്റേഴ്സിെൻറ ആദ്യ ജയം. ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിൽ തുടർതോൽവികളും സമനിലയുമായി ആറു കളി പിന്നിട്ട ശേഷം, ഏഴാം അങ്കത്തിൽ മഞ്ഞപ്പടക്ക് അർഹിച്ച ജയം. ഹൈദരാബാദ് എഫ്.സിയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് (2-0) തരിപ്പണമാക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. പ്രതിരോധം മുതൽ മുന്നേറ്റംവരെ ഉടച്ചുവാർത്ത് 'മെയ്ഡ് ഇൻ ഇന്ത്യ' ഫോർമേഷനിൽ കളത്തിലിറങ്ങിയ കേരള ടീമിന് മലയാളി താരം അബ്ദുൽ ഹക്കുവും (29ാം മിനിറ്റ്) ആസ്ട്രേലിയൻ താരം ജോർഡൻ മുറെയും (88) ചേർന്നാണ് വിജയമൊരുക്കിയത്.
കിക്കോഫിന് മുമ്പ് ബ്ലാസ്റ്റേഴ്സ് ലൈനപ്പിലൂടെ കണ്ണോടിച്ചവർ അമ്പരന്നുപോയി. പ്രതിരോധമതിൽ കോസ്റ്റ നമോയ്നെസുവും ബകാരി കോനയും റിസർവ് ബെഞ്ചിൽപോലുമില്ല. മുന്നേറ്റത്തിൽ ഗാരി ഹൂപ്പറുമില്ല. െപ്ലയിങ് ഇലവനിൽ ഫകുണ്ടോ പെരേര, ജോർഡൻ മുറെ, വിസെെൻറ ഗോമസ് എന്നീ മൂന്നു വിദേശികൾ മാത്രം.
അരിഡാനെ സൻറാനയും ലിസ്റ്റൺ കൊളാസോയും ഹാളിചരൺ നർസരിയും നയിക്കുന്ന ഇരട്ടമൂർച്ചയുള്ള ഹൈദരാബാദ് മുന്നേറ്റത്തെ തടയിടാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ അബ്ദുൽ ഹക്കുവും സന്ദീപ് സിങ്ങും. സീസണിൽ ആദ്യമായാണ് ഹക്കു െപ്ലയിങ് ഇലവനിൽ ഇടംപിടിച്ചത്. സന്ദീപും പുതുമുഖം.
വിങ്ങിലുള്ള നിഷുകുമാറും ജെസൽ കാർനെയ്രോയും മാത്രമായിരുന്നു പരിചയസമ്പന്നർ. കോച്ച് കിബു വികുനയുടെ അവസാനത്തെ അടവ് എന്നുറപ്പിക്കാവുന്ന െപ്ലയിങ് ഇലവൻ. പക്ഷെ, വിസിൽ മുഴങ്ങിയതോടെ മൈതാനം തുടിച്ചു. അരിഡാനെ, കൊളാസോ, ജോ വിക്ടർ ബാൾ സേപ്ല പൊളിക്കുന്നതിൽ ജെസൽ, സഹൽ അബ്ദുൽ സമദ് വിങ്ങിന് കഴിഞ്ഞു. സെൻറർ ബാക്കിൽ അബ്ദുൽ ഹക്കുവും സന്ദീപും മികവിലേക്കുയർന്നു.
മധ്യനിരയിലെ േപ്ല മാസ്റ്ററായി ജീക്സൻ സിങ്ങും തല ഉയർത്തിയതോടെ കളത്തിൽ ഒന്നാന്തരം കളി പിറന്നു. 29ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായ ഫ്രീകിക്ക്, കോർണറായി മാറിയതാണ് ഗോളിലേക്ക് വഴിയൊരുക്കിയത്. ഫകുണ്ടോ പെരേര നൽകിയ കിക്ക് ബോക്സിനുള്ളിൽ വെടിക്കെട്ട് ഹെഡറിലൂടെ ഹക്കു വലയിലാക്കി. ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നൽകിയ ഗോൾ.
രണ്ടാം പകുതിയിൽ തുടർ സബ്സ്റ്റിറ്റ്യൂഷനുമായി ഹൈദരാബാദ് സമ്മർദം ശക്തമാക്കി. അപ്പോഴെല്ലാം കരുത്തുറ്റ പ്രതിരോധവുമായാണ് ബ്ലാസ്റ്റേഴ്സ് പിടിച്ചുനിന്നത്. ഇതിനിടെ, 88ാം മിനിറ്റിൽ വിങ് വഴി രോഹിത് കുമാർ എത്തിച്ച പന്ത്, ബോക്സിനുള്ളിൽ രാഹുലിൽനിന്നും ജോർഡൻ മുറെയിലേക്ക്. മാർക്ക് ചെയ്യാതെ നിന്ന മുറെ തൊടുത്ത ഗ്രൗണ്ട് ഷോട്ട് ഗോളി സുബ്രതാപാലിനെ കബളിപ്പിച്ച് വലയിൽ. രണ്ടാം ഗോളോടെ ബ്ലാസ്റ്റേഴ്സ് കളി പിടിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.