ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം പാദത്തിൽ തുടർച്ചയായ തോൽവികളേറ്റു വാങ്ങി നാലാം സ്ഥാനത്തേക്ക് വീണ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈയിൻ എഫ്.സിക്കെതിരെ എവേ മത്സരം. പോയന്റ് പട്ടികയിൽ താഴേക്കടന്ന് പഞ്ചാബ് എഫ്.സിയോട് മൂന്നുദിവസം മുമ്പ് കൊച്ചിയിൽ കനത്ത പരാജയം നേരിട്ടതിന്റെ ക്ഷീണത്തിലാണ് മഞ്ഞപ്പട. ഇതാകട്ടെ സ്വന്തം തട്ടകത്തിൽ സീസണിലെ ആദ്യ തോൽവിയുമായി. 14 മത്സരങ്ങളിൽ 26 പോയന്റുമായാണ് ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് നിൽക്കുന്നത്.
സൂപ്പർ കപ്പിനായി ഐ.എസ്.എൽ ഇടവേളയെടുക്കുമ്പോൾ ഒന്നാംസ്ഥാനത്തുനിന്ന ടീമാണ്. രണ്ട് മത്സരങ്ങൾകൊണ്ട് എല്ലാം തകിടം മറിയുകയായിരുന്നു. ഒഡിഷ എഫ്.സിക്കും പഞ്ചാബിനുമെതിരെ ആദ്യ ഗോൾ നേടിയ ശേഷമാണ് പിറകോട്ടുപോയത്. പ്രതിരോധത്തിലെ വീഴ്ചകളാണ് പ്രധാന കാരണം. പ്ലേമേക്കറായിരുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവം നികത്താൻ മധ്യനിരയും മുന്നേറ്റവും ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ കൈവിടുകയാണ്. ഇന്നത്തേത് കൂടാതെ ബാക്കിവരുന്നത് നാല് എവേ, മൂന്ന് ഹോം മത്സരങ്ങളാണ്. നിറംമങ്ങിയ പ്രകടനം തുടർന്നാൽ പ്ലേ ഓഫ് സാധ്യതകളെയും ബാധിക്കും. ചെന്നൈയിൻ കൊച്ചിയിൽ കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിനെ 3-3 സമനിലയിൽ പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.