ക്രിസ്റ്റ്യാനോ വാഴുന്ന സൗദി മൈതാനത്ത് പരിശീലകക്കുപ്പായത്തിൽ മൊറീഞ്ഞോയും? റെക്കോഡ് തുക വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്

ക്രിസ്റ്റ്യാനോ വാഴുന്ന സൗദി മൈതാനത്ത് പരിശീലകക്കുപ്പായത്തിൽ മൊറീഞ്ഞോയും? റെക്കോഡ് തുക വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ അതിവേഗം മനസ്സ് കീഴടക്കിയ സൗദി പച്ചപ്പുൽമൈതാനങ്ങളിൽ ആവേശം പകരാൻ ഹോ മൊറീഞ്ഞോയും വരുമോ? ഹെർവ് റെനാർഡ് പോയ ഒഴിവിൽ സൗദി ദേശീയ ടീമിന്റെ പരിശീലക വേഷത്തിൽ മൊറീഞ്ഞോയെ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. രണ്ടു വർഷത്തേക്ക് 12 കോടി യൂറോ വാഗ്ദാനം നൽകിയതായും സ്പാനിഷ് മാധ്യമമായ ​‘മാർക’ റിപ്പോർട്ട് പറയുന്നു.

സീരി എയിലെ റോമയുടെ പരിശീലകനാണ് മൊറീഞ്ഞോ. ദേശീയ ടീമിനൊപ്പം ചേരാനില്ലെങ്കിൽ ക്രിസ്റ്റ്യാനോ പന്തു തട്ടുന്ന അൽനസ്റിൽ ചേരാൻ ക്ഷണ​മുണ്ടെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ, മൊറീഞ്ഞോ റോമയിൽ തുടരാനാണ് സാധ്യതയെന്നാണ് ഏറ്റവുമൊടുവിലെ സുചന.

Tags:    
News Summary - Saudi Arabia also wants Jose Mourinho: An offer of 120 million for two years for the Roma coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.