മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിലെ നിർണായക കളിയിൽ വിയറ്റ്നാമിനെതിരെ ഒമാന് ത്രസിപ്പിക്കുന്ന വിജയം. ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ 3-1നാണ് വിജയിച്ചത്. ഇതോടെ ഗ്രൂപ് ബിയിൽ നാല് കളിയിൽനിന്ന് രണ്ട് വീതം ജയവും തോൽവിയുമായി ആറുപോയൻറുമായി ഒമാൻ മൂന്നാം സ്ഥാനത്താണുള്ളത്. സൗദി അറേബ്യ, ആസ്ത്രേലിയ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
തടിച്ച് കൂടിയ ഒമാൻ ആരാധകരുടെ നെഞ്ചകം പിളർത്തി വിയറ്റ്നാമായിരുന്നു ആദ്യഗോൾ നേടിയത്. 39ാം മിനിറ്റിൽ എൻഗ്യുൻ ടിയൻ ലിൻ ആണ് വലകുലുക്കിയത്. എന്നാൽ, ഒന്നാം പകുതിയുടെ അധിക മിനിറ്റിൽ ഇസ്സാം അൽസാബിയുടെ േഗാളിലൂടെ ആതിഥേയർ സമനില പിടിച്ചു.
49ാം മിനിറ്റിൽ മുഹ്സിൻ അൽഖാലിദിയുടെ ഗോളിലുടെ ഒമാൻ മുന്നിലെത്തുകയും ചെയ്തു. 63ാം മിനിറ്റിൽ പെനാൽറ്റിയിലുടെയായിരുന്നു മൂന്നാം ഗോൾ. സലാഹ് അൽയഹ്യാണ് ഗോൾ നേടിയത്. ടിക്കറ്റ് വരുമാനത്തിെൻറ മുഴുവൻ വിഹിതവും ഷഹീൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
ആദ്യ മത്സരത്തിൽ ജപ്പാനെ അവരുടെ നാട്ടിൽ അട്ടിമറിച്ചു സ്വപ്ന തുല്യമായ തുടക്കം കുറിച്ച ഒമാൻ രണ്ടാം മത്സരത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ സൗദി അറേബ്യയോട് ഒരു ഗോളിന് തോൽക്കുകയായിരുന്നു. ഒക്ടോബർ ഏഴിന് ആസ്ട്രേലിയക്ക് എതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഒന്നിനെതിരെ മൂന്നു ഗോളിന് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.