ഏഷ്യകപ്പ്​ വനിത ഹോക്കി: ഇന്ത്യ പുറത്ത്​

മസ്കത്ത്​: ഏഷ്യ കപ്പ് വനിത ഹോക്കി ടൂര്‍ണമെന്‍റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ പുറത്ത്​. സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിൽ നടന്ന ആദ്യ സെമിയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ദക്ഷിണ കൊറിയയോട് പൊരുതി തോറ്റത്​.

ഇയുന്‍ബി ചെറോണ്‍, സിയുങ് ജു ലീ, ഹെയ്ജിന്‍ ചോ എന്നിവര്‍ ദക്ഷിണ കൊറിയക്കായി ഗോൾ നേടി. നേഹ, ലാല്‍റെംസി എന്നിവരായിരുന്നു ഇന്ത്യക്കായി ലക്ഷ്യം കണ്ടത്​.

രണ്ടാം സെമിഫൈനലിൽ ജപ്പാൻ ചൈനയെ പരാജയപ്പെടുത്തി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ജപ്പാൻ ദക്ഷിണ കൊറിയയെയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്ത്യ-ചൈനയെയും നേരിടും. കോവിഡ്​ നിയന്ത്രണത്തെ തുടർന്ന്​ ആ​ളൊഴിഞ്ഞ ഗാലറിക്ക്​ മുന്നിലായിരുന്നു മത്സരങ്ങൾ നടന്നത്​.

​​ഗ്രൂപ്പ്​ ഘട്ടത്തിലെ മത്സരങ്ങളിൽ സിംഗപ്പൂരിനെയും​ മലേഷ്യയെയും തകർത്തായിരുന്നു ഇന്ത്യ സെമിയിൽ കടന്നത്​. ഇതോടെ ലോകകപ്പ് ഹോക്കിയിൽ പങ്കെടുക്കാൻ ഇന്ത്യ അർഹത നേടിയിരുന്നു. സെമിയിൽ ​​പ്രവേശിക്കുന്ന ഏഷ്യാ കപ്പിലെ നാല് ടീമുകൾക്കും ലോകകപ്പ് ടിക്കറ്റ് ലഭിക്കും.

Tags:    
News Summary - Asia Cup Women's Hockey: India out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.