ഏഷ്യകപ്പ് വനിത ഹോക്കി: ഇന്ത്യ പുറത്ത്
text_fieldsമസ്കത്ത്: ഏഷ്യ കപ്പ് വനിത ഹോക്കി ടൂര്‍ണമെന്‍റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ പുറത്ത്. സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിൽ നടന്ന ആദ്യ സെമിയിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ദക്ഷിണ കൊറിയയോട് പൊരുതി തോറ്റത്.
ഇയുന്‍ബി ചെറോണ്‍, സിയുങ് ജു ലീ, ഹെയ്ജിന്‍ ചോ എന്നിവര്‍ ദക്ഷിണ കൊറിയക്കായി ഗോൾ നേടി. നേഹ, ലാല്‍റെംസി എന്നിവരായിരുന്നു ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.
രണ്ടാം സെമിഫൈനലിൽ ജപ്പാൻ ചൈനയെ പരാജയപ്പെടുത്തി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ജപ്പാൻ ദക്ഷിണ കൊറിയയെയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്ത്യ-ചൈനയെയും നേരിടും. കോവിഡ് നിയന്ത്രണത്തെ തുടർന്ന് ആളൊഴിഞ്ഞ ഗാലറിക്ക് മുന്നിലായിരുന്നു മത്സരങ്ങൾ നടന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ സിംഗപ്പൂരിനെയും മലേഷ്യയെയും തകർത്തായിരുന്നു ഇന്ത്യ സെമിയിൽ കടന്നത്. ഇതോടെ ലോകകപ്പ് ഹോക്കിയിൽ പങ്കെടുക്കാൻ ഇന്ത്യ അർഹത നേടിയിരുന്നു. സെമിയിൽ പ്രവേശിക്കുന്ന ഏഷ്യാ കപ്പിലെ നാല് ടീമുകൾക്കും ലോകകപ്പ് ടിക്കറ്റ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.