വനിതാ ഹോക്കി ജൂനിയർ ലോകകപ്പ്: കാനഡയെ (12-0) തകർത്ത് ഇന്ത്യ തുടങ്ങി

സാൻഡിയാഗോ: എഫ്.ഐ.എച്ച് വനിതാ ഹോക്കി ജൂനിയർ ലോകകപ്പിൽ 12 ഗോളിന്റെ ഗംഭീര ജയത്തോടെ ഇന്ത്യ തുടങ്ങി. ചിലിയിലെ സാൻഡിയാഗോയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കാനഡയെയാണ് എതിരില്ലാത്ത 12 ഗോളിന് തകർത്തത്. മുംതാസ് ഖാൻ, ദീപിക സോറങ്ക്, അന്നു എന്നിവർ നേടിയ ഹാട്രിക്കാണ് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്. മുംതാസ് ഖാൻ നാല് ഗോളുകൾ നേടി.

അന്നു (4, 6, 39ാം മിനിറ്റ്), ദിപി മോണിക്ക ടോപ്പോ (21), മുംതാസ് ഖാൻ (26, 41, 54, 60), ദീപിക സോറങ്ക് (34, 50', 54), ഒപ്പം നീലം (45) എന്നിവരാണ് ഇന്ത്യക്കായി ഗോൾ കണ്ടെത്തിയത്.

വെള്ളിയാഴ്ച ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ജർമനിയെ നേരിടും. കഴിഞ്ഞ വർഷത്തെ റണറപ്പായ ജർമനിയും കരുത്തരായ ബെൽജിയവുമുൾപ്പെടുന്ന പൂൾ സിയിലാണ് ഇന്ത്യ. കഴിഞ്ഞ ലോകകപ്പിൽ നാലാം സ്ഥാനക്കാരായ ഇന്ത്യ ഈ വർഷം ഏഷ്യകപ്പ് കിരീടം ചൂടിയാണ് ലോകകപ്പിൽ ഇറങ്ങുന്നത്.  


Tags:    
News Summary - FIH Hockey Women’s Junior World Cup: India start campaign with massive win over Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.