ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ഇതിഹാസം പി.ആർ ശ്രീജേഷിന് ജൂനിയർ ടീം പരിശീലകനെന്ന നിലയിൽ ആദ്യ ദൗത്യം സുൽത്താൻ ജോഹർ കപ്പ്. ഒക്ടോബർ 19 മുതൽ മലേഷ്യയിൽ നടക്കുന്ന അണ്ടർ 21 ടൂർണമെന്റ് സംഘത്തെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു.
19ന് ജപ്പാനെതിരെയാണ് ആദ്യ മത്സരം. തുടർന്ന് ബ്രിട്ടൻ, ആസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകളെയും റൗണ്ട് റോബിൻ സ്റ്റേജിൽ ഇന്ത്യ നേരിടും. ഇക്കഴിഞ്ഞ പാരിസ് ഒളിമ്പിക്സോടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളായ മലയാളി താരം ശ്രീജേഷ് കളിക്കളത്തിൽനിന്ന് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.