കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ 11ാം സീസൺ ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ ടീമുകൾ തകൃതിയായ ഒരുക്കത്തിൽ. കൊൽക്കത്തയിൽ നടന്ന മീഡിയ ഡേയിൽ ഏഴ് ടീമുകളുടെ പരിശീലകരും നായകരും പങ്കെടുത്ത് പ്രതീക്ഷകൾ പങ്കുവെച്ചു.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ എഫ്.സി, മുഹമ്മദൻസ് എസ്.സി, ഒഡിഷ എഫ്.സി, ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി പ്രതിനിധികളാണ് എത്തിയത്. മറ്റു ടീമുകളുടെ സംഗമം വ്യാഴാഴ്ച കൊച്ചിയിൽ നടക്കും.
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ചെന്നൈയിൻ എഫ്.സി, ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ, ഹൈദരാബാദ് എഫ്.സി ടീമുകൾ പങ്കെടുക്കും. സെപ്റ്റംബർ 13നാണ് ഐ.എസ്.എൽ കിക്കോഫ്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മോഹൻ ബഗാനെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.