റബാത് (മൊറോക്കോ): ഡയമണ്ട് ലീഗ് മീറ്റ് 3000 മീറ്റർ സ്റ്റീപ്ൾചേസിൽ സ്വന്തം ദേശീയ റെക്കോഡ് പുതുക്കിയ ഇന്ത്യയുടെ അവിനാശ് സാബ് ലെക്ക് അഞ്ചാം സ്ഥാനം. മാർച്ചിൽ തിരുവനന്തപുരത്ത് ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ കുറിച്ച എട്ടു മിനിറ്റ് 16.21 സെക്കൻഡെന്ന മുൻ പ്രകടനം മറികടന്ന് എട്ടു മിനിറ്റ് 12.48 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
ടോക്യോ ഒളിമ്പിക്സിലെ സമയം നോക്കിയാൽ ഇത് നാലാം സ്ഥാനത്ത് വരും. എട്ടാം തവണയാണ് മഹാരാഷ്ട്രക്കാരനായ അവിനാശ് സ്വന്തം സമയം തിരുത്തുന്നത്. ഒളിമ്പിക്സ് വെങ്കല ജേതാവ് കെനിയയുടെ ബെഞ്ചമിൻ കിഗൻ (8:17.32) അവിനാശിനും പിറകിൽ എട്ടാമതായി. ടോക്യോ സ്വർണനേട്ടക്കാരൻ മൊറോക്കോയുടെ സൂഫിയാനെ അൽ ബക്കാലി (7:58.28) മീറ്റ് റെക്കോഡോടെ ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.