ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം സൂപ്പർതാരം വിരാട് കോഹ്ലി ഇന്ത്യ വിട്ട് പൂർണമായി യു.കെയിലേക്ക് താമസം മാറുമെന്ന് റിപ്പോർട്ട്. കോഹ്ലിയുടെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയാണ് ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും കുട്ടികള്‍ക്കുമൊപ്പം കോഹ്ലി യുകെയിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയത്.
വിരാട് തന്റെ മക്കള്‍ക്കും ഭാര്യ അനുഷ്‌ക ശര്‍മക്കുമൊപ്പം ലണ്ടനിലേക്ക് മാറാന്‍ പദ്ധതിയിടുന്നു. അവന്‍ ഇന്ത്യ വിട്ട് താമസിയാതെ മാറാന്‍ പോകുന്നു. ഇപ്പോള്‍, കോഹ്ലി ക്രിക്കറ്റിന് പുറമെ കുടുംബത്തോടൊപ്പമാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.'- രാജ്കുമാര്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
അവധി ദിവസങ്ങളിൽ വിരാടും കൂടുംബവും യു.കെയിൽ താമസം ആരംഭിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിൽ നിന്നും വിരമിച്ച വിരാട് കോഹ്ലി, ടെസ്റ്റ്, ഏകദിനം എന്നിവയിൽ സജീവമാണ്. നിലവിൽ ആസ്ട്രേലിയക്കെതിരെയുള്ള ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിൽ കളിക്കുകയാണ് വിരാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.