അസ്താന (കസാഖ്സ്താൻ): ഇതിഹാസ താരങ്ങൾ വിരാജിച്ച വിശ്വചതുരംഗക്കളത്തിൽ ഇനി പുതിയ ചക്രവർത്തി. ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറെൻ ജേതാവായി. ത്രില്ലറുകൾ നിറഞ്ഞ 14 റൗണ്ട് മത്സരങ്ങൾ 7-7 സ്കോറിൽ സമാപിച്ചപ്പോൾ ടൈബ്രേക്കറിലെ നാലാം റാപിഡ് ഗെയിമിൽ റഷ്യക്കാരൻ ഇയാൻ നെപോംനിയാഷിയെ വീഴ്ത്തിയാണ് 30കാരൻ കിരീടം ചൂടിയത്, സ്കോർ: 2.5-1.5.
2006ൽ ലോക ചാമ്പ്യൻഷിപ് പരിഷ്കരിച്ചശേഷം റഷ്യയുടെ വ്ലാദിമിർ ക്രാംനിക്കും തുടർന്ന് 2007 മുതൽ 2013 വരെ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും അടുത്ത 10 വർഷം നോർവേക്കാരൻ മാഗ്നസ് കാൾസനും കൈവശംവെച്ച ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ചൈനക്കാരൻ കൂടിയായി ലിറെൻ. ഇക്കുറി ലോക ചാമ്പ്യൻഷിപ്പിനില്ലെന്ന് കാൾസൻ പ്രഖ്യാപിച്ചതോടെയാണ് കാൻഡിഡേറ്റ് ടൂർണമെന്റിലെ ആദ്യ രണ്ടു സ്ഥാനക്കാരായ നെപോയും ലിറെനും തമ്മിലെ വിശ്വപോരാട്ടത്തിന് വഴിയൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.