ബംഗളൂരു: പുരുഷ വോളി ക്ലബ് ലോക ചാമ്പ്യൻഷിപ് ബംഗളൂരു കോറമംഗല ഇൻഡോർ മൈതാനത്ത് അരങ്ങുണരാൻ നാളുകൾ ബാക്കിയിരിക്കെ ഇന്ത്യക്കും ഇനി ശുഭസ്വപ്നങ്ങളുടെ നാളുകൾ. രാജ്യത്തെ ആദ്യമായി പ്രതിനിധാനം ചെയ്ത് അഹ്മദാബാദ് ഡിഫെൻഡേഴ്സ് ടീം ഇറങ്ങുമ്പോൾ ഭാവിയിൽ രാജ്യം ഏറെ മുന്നോട്ടുപോകുമെന്ന് രാജ്യാന്തര വോളി താരം ടോം ജോസഫ്.
‘‘വൈകാതെ നാം ഏഷ്യയിലെ ഏറ്റവും മികച്ച മൂന്നു ടീമുകളിലൊന്നാകും. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസുകൾക്കിടെ നാം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഓരോ നാളും ടീം മെച്ചപ്പെടുകയാണ്. രാജ്യാന്തര തലത്തിൽ പ്രകടനം നടത്താനാകാത്തതാണ് വെല്ലുവിളി’’- അദ്ദേഹം പറഞ്ഞു.
ഡിസംബർ ആറു മുതൽ 10 വരെയാണ് മത്സരങ്ങൾ. ഇറ്റലി, ബ്രസീൽ, ജപ്പാൻ, തുർക്കി എന്നിവിടങ്ങളിൽനിന്നുള്ള ടീമുകൾ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.