റഷ്യയെയും ബെലറൂസിനെയും പുറത്താക്കി രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റി

ലണ്ടൻ: റഷ്യയുടെയും ബെലറൂസിന്റെയും ദേശീയ കമ്മിറ്റികളെ രാജ്യാന്തര പാരാലിമ്പിക് കമ്മിറ്റിയിൽനിന്ന് പുറത്താക്കി. ഇതോടെ 2024ലെ പാരാലിമ്പിക്സിൽ ഇരു രാജ്യങ്ങളിലെയും അത്ലറ്റുകൾക്ക് പ​ങ്കെടുക്കാനാകില്ല. 2022 ബെയ്ജിങ് പാരാലിമ്പിക്സിലും ഇരു രാജ്യങ്ങൾക്കും വിലക്കു വീണിരുന്നു.

യുക്രെയ്ൻ അധിനിവേശത്തിനെതിരായ നടപടിയെന്നോണമാണ് റഷ്യയെ മാറ്റിനിർത്തിയത്. യു​ക്രെയ്നെതിരെ റഷ്യക്കൊപ്പം നിന്നതിനാണ് ബെലറൂസും നടപടിക്കിരയായത്. ​

പാരാലിമ്പിക് കമ്മിറ്റി വോട്ടെടുപ്പിൽ 64നെതിരെ 39 വോട്ടുകൾക്കാണ് വിലക്കു പ്രമേയം പാസായത്. 16 രാജ്യങ്ങൾ വിട്ടുനിന്നു.

നടപടിക്കെതിരെ ഇരു രാജ്യങ്ങൾക്കും അപ്പീൽ നൽകാനാകും.

2024 പാരാലിമ്പിക്സിനുള്ള യോഗ്യത മത്സരങ്ങൾ അടുത്ത രണ്ടു വർഷങ്ങളിലായി നടക്കും. 2016ലെ പാരാലിമ്പിക്സിലും റഷ്യക്ക് വിലക്കുവീണിരുന്നു. 

Tags:    
News Summary - IPC suspends Russian, Belarusian committees with immediate effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.