ലണ്ടൻ: 2003 ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കർ കാറോടിച്ചുകയറിയ ഫെറാരി ലേലത്തിന്. പ്രമുഖ ലേലക്കമ്പനിയായ സോത്ബീസ് ആണ് ജനീവയിൽ വരുംദിവസം ലേലത്തിൽ വെക്കുന്നത്. 76 ലക്ഷം മുതൽ 96 ലക്ഷം വരെ ഡോളർ എങ്കിലും കാറിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. എഫ്2003-ജി.എ, ചാസി 229 കാർ ഫോർമുല വൺ കാറോട്ട ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടവയിലൊന്നാണെന്ന് ലേലം ചെയ്യുന്ന കമ്പനി പറഞ്ഞു.
ഒമ്പതു തവണ ഷൂമാക്കർ ഈ കാറിൽ മത്സരിച്ചതിൽ അഞ്ചു തവണയും ജേതാവായിരുന്നു. ഒടുവിൽ ജപ്പാനിൽ ലോകചാമ്പ്യനായപ്പോഴും വളയം പിടിച്ചത് ഈ കാറിന്റെയായിരുന്നു.
ഫെറാരി കമ്പനി നിർമിച്ച മത്സരക്കാറുകളിൽ ഏറ്റവും കൂടുതൽ വിജയം ചൂടിയത് കൂടിയാണിത്. റോറി ബയൺ, റോസ് ബ്രോൺ എന്നിവർ ചേർന്നാണ് ഡിസൈനിങ് നിർവഹിച്ചത്.
2003 സീസണിലെ അഞ്ചാം മത്സരമായ സ്പാനിഷ് ഗ്രാൻപ്രീയിലാണ് കാർ വാങ്ങിയിരുന്നു. സ്‍പെയിനിൽ ജയിച്ചതിനു പുറമെ ഓസ്ട്രിയ, കാനഡ, ഇറ്റലി, യു.എസ് ഗ്രാൻപ്രീകളിലും ഒന്നാമതായി. 2017ലാണ് മുമ്പ് സമാനമായൊരു ഫോർമുല വൺ കാർ ലേലത്തിൽ വെച്ചിരുന്നത്. 35 ലക്ഷം ഡോളർ ലഭിക്കുമെന്ന് കരുതിയ കാർ ഒടുവിൽ വിറ്റു പോയത് 75 ലക്ഷം ഡോളറിനാണ്. യു.എസ് പൗരനാണ് അന്ന് കാർ വാങ്ങിയിരുന്നത്.
സ്കീയിങ്ങിനിടെ പരിക്കേറ്റ് ഷൂമാക്കർ 2013 മുതൽ കിടപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.