ദോഹ ഡയമണ്ട്​ ലീഗിൽ വെള്ളിയോടെ തുടങ്ങി നീരജ്​

ദോഹ: ഒളിമ്പിക്​സ് സുവർണ സ്വപ്​നങ്ങളിലേക്ക്​ പുതിയ വർഷത്തിൽ ജാവലിനുമായിറങ്ങിയ ഇന്ത്യയുടെ സൂപ്പർ താരം നീരജ്​ ചോപ്രക്ക്​ ​ദോഹ ഡയമണ്ട്​ ലീഗിൽ വെള്ളിയോടെ തുടക്കം. 90മീറ്റർ എന്ന ​സ്വപ്​ന ദൂരം ലക്ഷ്യംവെച്ച്​ സീസണിലെ ആദ്യ അങ്കത്തിനിറങ്ങിയ നീരജിന്​ 88.36 മീറ്റർമാത്രമേ ഖത്തറിൽ എറിയാൻ കഴിഞ്ഞുള്ളൂ. ​

നിത്യവൈരി ചെക്ക്​ റിപ്പബ്ലിക്കിന്റെ യാകുബ്​ വാഡ്​ലെയുമായി രണ്ട്​ സെൻറീമീറ്ററിന്​ പിന്തള്ളപ്പെട്ട ഇന്ത്യൻ താരത്തിന്​ സീസൺ മികവോടെ തുടങ്ങിയെന്ന്​ ആശ്വസിക്കാം. തന്റെ മൂന്നാം ശ്രമത്തിൽ 88.38​ മീറ്റർ എറിഞ്ഞാണ്​ വാഡ്​ലെ ഡയമണ്ട്​ ലീഗിലെ സ്വർണ ദൂരം സ്വന്തമാക്കിയത്​. എന്നാൽ, ആദ്യശ്രമം ഫൗളിൽ തുടങ്ങിയ നീരജ്​ ഓരോ ഏറും മെച്ചപ്പെടുത്തി കുതിച്ചു. രണ്ടാം ശ്രമത്തിൽ 84.93 മീറ്ററിലായിരുന്നു തുടക്കം, ഏറ്റവും ഒടുവിൽ ആറാമത്തെ ശ്രമത്തിൽ 88.36 മീറ്റർ എറിഞ്ഞ്​ സീസണിലെ മികച്ച ദൂരത്തേക്ക്​ ജാവലിൻ പായിച്ച്​ പാരീസ്​ ഒളിമ്പിക്​സിലെ മെഡൽ യാത്രയിലേക്ക്​ സ്​റ്റാർട്ട്​ ചെയ്​തു.

അതേസമയം, ജാവലിനിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം കിഷോർകുമാർ ജെനക്ക്​ 76.31 മീറ്ററിൽ ഒമ്പതാം സ്​ഥാനം മാത്രമേ നേടാനായുള്ളൂ. ടോക്യോ ഒളിമ്പിക്​സിലും കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ നീരജിന്​, 2023 ദോഹ ഡയമണ്ട്​ ലീഗിലെ പ്രകടനം (88.67മീറ്റർ) ഇത്തവണ എത്താൻ കഴിഞ്ഞില്ല.

Tags:    
News Summary - Neeraj started with silver in the Doha Diamond League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.