3000 മീറ്റർ ഓട്ടത്തിൽ സ്വർണം നേടി മഷൂദ് (ചിത്രം: പി.ബി. ബിജു)

സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം പാലക്കാടിന്; 3000 മീറ്ററിൽ മഷൂദും ദേവികയും താരങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന് ആദ്യ സ്വർണം. പാലക്കാട് കല്ലടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എം. മുഹമ്മദ് മഷൂദ് ആണ് സ്വർണം നേടിയത്. സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിലാണ് മഷൂദ് നേട്ടം കൈവരിച്ചത്. കോട്ടയം പാലാ സെന്‍റ് തോമസിലെ എബിൻ ബോണി വെള്ളി മെഡൽ നേടി.

സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ ദേവിക ബെൻ സ്വർണം നേടി. കോട്ടയം പൂഞ്ഞാർ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. ഈ ഇനത്തിൽ പാലക്കാട് ജില്ലക്കാണ് വെള്ളി.

ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ ചിറ്റൂർ ജി.ബി.എച്ച്.എസിലെ ജെ. ബിജോയിക്ക് സ്വർണം. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിലും പാലക്കാടിനാണ് സ്വർണം. 

Tags:    
News Summary - Palakkad wins first gold in school sports Meet; Masood and Devika stars in 3000m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.