ചൈനീസ്​ ഒാപ്പൺ: സൈനയും പ്രണോയിയും പുറത്ത്​

ഷാങ്​ഹായ്​: ചൈനീസ്​ ഒാപ്പൺ ബാഡ്​മിൻറൺ സൂപ്പർ സീരിസിൽ നിന്ന്​ ഇന്ത്യയുടെ സൈന നെഹ്​വാളും എച്ച്​.എസ്​ പ്രണോയിയും രണ്ടാം റൗണ്ടിൽ പുറത്ത്​. ദേശീയ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരുവരും കിരീടം നേടിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ചൈനീസ്​ സിരീസിലെ മോശം പ്രകടനം. പി.വി.സിന്ധു മാത്രമാണ്​ ടൂർണമ​​െൻറിൽ ഇനിയുള്ള ഏക ഇന്ത്യൻ താരം.

ലോക പതിനൊന്നാം നമ്പർ താരമായ പ്രണോ​യിയെ 52ാം റാങ്കുകാരനായ ചെക്ക്​ യു ലീ നേരിട്ടുള്ള ഗെയിമുകൾക്ക്​ അട്ടിമറിക്കുകയായിരുന്നു. സ്​​കോർ 21-19, 21-17. 42 മിനിട്ട്​ മാത്രമേ മൽസരം നീണ്ടുനിന്നുള്ളു. ജപ്പാ​​​െൻറ ലോക നാലാം നമ്പർ താരം അകാലെ യമാഗുച്ചിയാണ്​ സൈനയെ അട്ടിമറിച്ചത്​.

ആദ്യം ഗെയിം മൂന്ന്​ പോയിൻറിന്​ നഷ്​ടപ്പെട്ടതിന്​ ശേഷം സൈന രണ്ടാം ഗെയിമിൽ തിരിച്ച്​ വരവിന്​ ശ്രമിച്ചിരുന്നു. എന്നാൽ രണ്ടാം ഗെയിമി​​​െൻറ തുടക്കത്തിൽ തന്നെ ജാപ്പനീസ്​ താരം ആധിപത്യം നേടുകയായിരുന്നു. യമാഗുച്ചിക്കെതിരെ ഇൗ വർഷത്തെ സൈനയുടെ നാലാമത്തെ പരാജയമാണിത്​.

Tags:    
News Summary - Saina Nehwal, HS Prannoy knocked out of China Superseries Premier-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.