??????? ?????? ?????????? ????? ?????????? ?????? ????? ?????? ??????? ???????????????

അണ്ടര്‍ 19 ത്രിരാഷ്ട്ര ക്രിക്കറ്റ്: ഇന്ത്യക്ക് പരമ്പര

കൊല്‍ക്കത്ത: രാഹുല്‍ ദ്രാവിഡിന്‍െറ ശിക്ഷണത്തില്‍ കളിച്ച ഇന്ത്യന്‍ അണ്ടര്‍ 19 നിരക്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ കിരീടം. ഫൈനലില്‍ ബംഗ്ളാദേശിനെ ഏഴു വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യന്‍ യുവനിര കിരീടമുയര്‍ത്തിയത്. തട്ടുപൊളിപ്പന്‍ കളിയുമായി സര്‍ഫ്രാസ് ഖാന്‍ നേടിയ അര്‍ധശതകമാണ് 219 പന്തുകള്‍ ശേഷിക്കെ ഇന്ത്യന്‍ ജയം സാധ്യമാക്കിയത്.
ബംഗ്ളാദേശ് ടീം മുന്നോട്ടുവെച്ച 117 റണ്‍സ് ലക്ഷ്യം 13.3 ഓവറിലാണ് ആതിഥേയര്‍ മറികടന്നത്. അഫ്ഗാനിസ്താനായിരുന്നു പരമ്പരയില്‍ പങ്കെടുത്ത മൂന്നാം ടീം. 27 പന്തുകള്‍ നേരിട്ട സര്‍ഫ്രാസ് ഒമ്പത് ഫോറും മൂന്നു സിക്സും പറത്തി 59 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ സര്‍ഫ്രാസിന് കൂട്ടായ ക്യാപ്റ്റന്‍ റിക്കി ഭുയി 20 റണ്‍സുമായി പുറത്താകാതെ നിന്നു. റിഷഭ് പന്ദ് 26 റണ്‍സെടുത്തു. നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളാദേശിനായി നസ്മുല്‍ ഹുസൈന്‍ ഷാന്‍േറാ 45 റണ്‍സുമായി ടോപ്സ്കോററായി. ജോയ്രസ് ഷെയ്കും (28) ജേകര്‍ അലിയുമാണ് (24) രണ്ടക്കം കടന്ന മറ്റു രണ്ടുപേര്‍. 36.5 ഓവറായപ്പോഴേക്കും ബംഗ്ളാദേശ് ഓള്‍ഒൗട്ടായി. ഇന്ത്യക്കായി മായങ്ക് ദഗര്‍ മൂന്നും ശുഭം മവി, മഹിപാല്‍ ലൊംറോര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. റിഷഭാണ് പരമ്പരയിലെ താരം. സര്‍ഫ്രാസ് കളിയിലെ താരമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.