ഏറ്റവും സ്വര്‍ത്ഥനായ ക്രിക്കറ്റ് താരമാണ് സ്റ്റീവ് വോ- ഷെയ്‍ന്‍ വോൺ
???????? ????? ???????? ?????- ??? ??????

ഏറ്റവും സ്വര്‍ത്ഥനായ ക്രിക്കറ്റ് താരമാണ് സ്റ്റീവ് വോ- ഷെയ്‍ന്‍ വോൺ

മെൽബൺ: താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സ്വര്‍ത്ഥനായ ക്രിക്കറ്റ് താരമാണ് സ്റ്റീവ് വോയെന്ന്  സ്പിൻ ഇതിഹാസം ഷെയ്‍ന്‍ വോണ്‍. പല കാരണങ്ങള്‍ കൊണ്ടും തനിക്ക് വോയെ ഇഷ്ടമല്ല. ഇതിനു നിരവധി കാരണങ്ങളുണ്ട്. 17 വര്‍ഷം മുമ്പ് 1999 ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്നും തന്നെ പുറത്താക്കിയ സംഭവമാണ് വോൺ ഉയർത്തിയത്. ഒരു ചാനൽ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു സ്പിൻ ഇതിഹാസം.

അന്ന് വോ നായകനും താന്‍ ഉപനായകനും ജെഫ് മാര്‍ഷ് പരിശീലകനും ആയിരുന്നു. 1-2 ന് പരമ്പരയിൽ ഓസീസ് പിന്നിലായിരുന്നു. അവസാന ടെസ്റ്റില്‍ ജയം നിർബന്ധമായിരുന്നു. തനിക്ക് ആ പരമ്പരയില്‍ അതുവരെ മികവ് പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. അവസാന ടെസ്റ്റിൽ നിന്നും സ്റ്റീവ് വോ തന്നെ പുറത്തിരുത്താന്‍ തീരുമാനിച്ചു. ടീം സെലക്ഷൻ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനിടെ അവസാന ടെസ്റ്റില്‍ കളിക്കേണ്ടെന്ന് ക്യാപ്റ്റൻ തന്നോട് പറഞ്ഞു. നമ്മുടെ ടീമിൻെറ ബലഹീനത ചൂണ്ടിക്കാട്ടിയപ്പോള്‍, താനാണ്  ക്യാപ്റ്റനെന്നും തീരുമാനം തൻറെതാണെന്നും വോ പറഞ്ഞു. കടുത്ത നിരാശയാണ് അപ്പോള്‍ തോന്നിയത്. താന്‍ കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ അവസാന ടെസ്റ്റ് വിജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വോണ്‍ വ്യക്തമാക്കി. ഇരുവരും തമ്മിലെ പോര്  കായിക ലോകത്ത് അറിയപ്പെട്ടതാണെങ്കിലും ഈയടുത്ത കാലത്തൊന്നും ഏറ്റുമുട്ടിയിട്ടില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.