മുംബൈ: മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫിയില്‍ കേരളത്തിൻെറ ഫൈനല്‍ മോഹങ്ങൾക്ക് അവസാനം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വിദര്‍ഭക്കെതിരെ ജയം നേടാനായെങ്കിലും റൺറേറ്റിൻെറ അടിസ്ഥാനത്തിൽ കേരളത്തിന് ഫൈനൽ പ്രവേശം നേടാനായില്ല. ഫൈനലിൽ ബറോഡയും ഉത്തർപ്രദേശും ഏറ്റുമുട്ടും. മുംബൈയെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബറോഡ ഫൈനലിൽ പ്രവേശിച്ചത്. അവസാന മത്സരത്തിൽ യു.പി ഡൽഹിയെയും വീഴ്ത്തി.
വിദര്‍ഭക്കെതിരെ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത കേരളം മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്. നിയാസ് നിസാർ (നാലോവറിൽ 14 റൺസിന് മൂന്ന് വിക്കറ്റ്), മനു കൃഷ്ണൻ ((നാലോവറിൽ 29 റൺസിന് മൂന്ന് വിക്കറ്റ്) ഫാബിദ് അഹമ്മദും (മൂന്നോവറിൽ 21 റൺസിന് രണ്ട് വിക്കറ്റ്) എന്നിവർ ചേർന്ന് വിദർഭയെ 19.3 ഓവറിൽ 105 റൺസിലൊതുക്കി. കുറഞ്ഞ സ്കോർ ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന് സഞ്ജു സാംസണെ (0) തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് നിഖിലേഷ് സുരേന്ദ്രനും (21) രോഹൻ പ്രേമും (34) ചേർന്ന് പതിയെ കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടയിലും വിക്കറ്റ് വീഴ്ചയുണ്ടായി. 18.4 ഒാവറിലാണ് എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി കേരളം ലക്ഷ്യം കണ്ടത്.
വിദര്‍ഭക്കെതിരെ മികച്ച മാര്‍ജിനില്‍ ജയിക്കുകയും ബറോഡക്കെതിരെ ഒന്നാം സ്ഥാനക്കാരായ മുംബൈ പരാജയപ്പെടുകയും ചെയ്താല്‍ മാത്രമേ കേരളത്തിന് ഫൈനല്‍ പ്രവേശം ഉണ്ടാകുമായിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.