ന്യൂയോർക്ക്: എം.എസ് ധോണി, ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന തൻെറ ജീവിത കഥപറയുന്ന സിനിമയെ സംബന്ധിച്ച് ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ എം.എസ് ധോണി തന്നെ മനസ്സു തുറന്നു. സെപ്റ്റംബർ 30ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന തൻെറ ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഭാര്യ സാക്ഷിക്കൊപ്പം ന്യൂയോർക്കിലെത്തിയതായിരുന്നു ധോണി. നിർമാതാവ് അരുൺ പാണ്ഡെയും കൂടെയുണ്ടായിരുന്നു. ധോണിയുടെ കമ്പനി തന്നെയാണ് സിനിമ നിർമിക്കുന്നത്. തന്റെ ജീവിതവും ഗ്രാമീണബാലനിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ നായക സ്ഥാനത്ത് എത്തിയത് വരെയുള്ള കാര്യങ്ങൾ ധോണി മനസ്സുതുറന്നു.
'ഞാൻ ഡയറക്ടർ നീരജ് പാണ്ഡെയോട് പറഞ്ഞത് ഈ സിനിമ എന്നെ പ്രകീർത്തിക്കുന്നതാകാൻ പാടില്ല എന്നതാണ്. ഒരു പ്രൊഫഷണൽ കായിക താരത്തിൻറ യാത്ര ഏകദേശം അതുപോലെ ചിത്രീകരിച്ചുള്ളതാവണം സിനിമ'- ധോണി വ്യക്തമാക്കി. 'വർത്തമാന കാലത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെന്ന നിലക്ക് തൻറെ ജീവിതത്തിലേക്ക് തിരികെപോകേണ്ടി വന്നു. ചിത്രത്തിനായി പാണ്ഡെയോട് കഥ വിവരിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. സിനിമയുടെ എഡിറ്റ് ചെയ്യാത്ത പതിപ്പ് കണ്ട് ബാല്യകാല ഓർമ്മകൾ മനസ്സിലേക്ക് വന്നു. വീണ്ടും താൻ ഭൂതകാലത്തിന്റെ പിടിയിലായി. ഞങ്ങൾ എവിടെ കളിച്ചു, എന്റെ സ്കൂൾ എങ്ങനെ ആയിരുന്നു, എവിടെ താമസിച്ചു. കഴിഞ്ഞു പോയ ആ കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വീണ്ടും വന്നു'- ക്യാപ്റ്റൻ കൂൾ വ്യക്തമാക്കി.
തൻെറ ക്രിക്കറ്റ് ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കിയ സംഭവങ്ങൾ ധോണി പങ്കിട്ടു. 2007ലെ ലോകകപ്പ് നഷ്ടത്തോടെ താനടങ്ങുന്ന ടീമിനെതിരെയുണ്ടായ പ്രതികരണങ്ങൾ വലിയ സ്വാധീനം ഉണ്ടാക്കി. 'എന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു അത്'- ധോണി വ്യക്തമാക്കി. ഇന്ത്യൻ ടീം ഒരു ക്രിക്കറ്റ് മൽസരത്തിൽ പരാജയപ്പെടുമ്പോൾ ജനം അവരെ കുറ്റവാളികളോ കൊലപാതകികളോ അതല്ലെങ്കിൽ ഭീകരപ്രവർത്തകരോ ആയാണ് കാണുന്നത്. 2007 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ സമയത്ത് ജനം ധോണിയുടെ വസതിക്ക് നേരെ കല്ലേറ് നടത്തിയിരുന്നു. ജീവിതത്തിലെ അനുഭവങ്ങളിൽ നിന്ന് പ്രതിസന്ധികളെ നേരിടണമെന്ന് തന്റെ നായകപദവി തന്നെ പഠിപ്പിച്ചതായും ധോണി പറഞ്ഞു.
80 കോടി രൂപ മുടക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. സാറ്റലൈറ്റ് റൈറ്റ്സിലൂടെ മാത്രം 45 കോടി രൂപയാണ് സിനിമ വാരിയത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിവിധ ബ്രാന്‍ഡുകളാണ് അവശേഷിക്കുന്ന 15 കോടി രൂപ മുടക്കിയിട്ടുള്ളത്. പരസ്യത്തിനും സിനിമയുടെ പ്രചരണത്തിനുമായി ബ്രാന്‍ഡുകള്‍ മുടക്കുന്ന തുക ഈ 15 കോടി കൂടാതെയാണ്. ഒരു ക്രിക്കറ്റ് താരത്തിന്‍റെ ജീവിത കഥയെ ആസ്പദമാക്കി ഇത്ര മുതല്‍മുടക്കോടെ ഒരു സിനിമ ഇറങ്ങുന്നത് ഇതാദ്യമായാണ്. ധോണിയുടെ ജീവിതത്തിലെ ഇതുവരെ അറിയാത്ത മേഖലകളിലേക്ക് വെളിച്ചം വീശുന്നതാണ് സിനിമ. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ ധോണിയുടെ റോളിലെത്തുന്നത് സുശാന്ത് സിങ് രജപുത്താണ്.
Celebrate the beauty of love with #PhirKabhi! https://t.co/8pe0jTkpYq @msdhoni @ArunPandey99 @itsSSR @DishPatani pic.twitter.com/zKk30Krkh3
— Inspired (@Inspired_Films) September 16, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.