ന്യൂഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നതിനായി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ നടത്താനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കാൻ ആവശ്യപ്പെടില്ലെന്ന് ബി.സി.സി.ഐ. അതേസമയം ഒക്ടോബര്‍-നവംബര്‍ മാസങ്ങൾ ലഭ്യമാവുകയാണെങ്കിൽ െഎ.പി.എല്ലിനായി പരിഗണിക്കുമെന്നും മുതിർന്ന ബി.സി.സി.െഎ ഉദ്യോഗസ്ഥൻ റോയിറ്റേഴ്സിനോട് പറഞ്ഞു. നിലവിൽ അനിശ്ചിതകാലത്തേക്കാണ് ബി.സി.സി.ഐ ഐ.പി.എല്‍ റദ്ദാക്കിയിരിക്കുന്നത്.
മൈതാനങ്ങള്‍ തുറക്കുന്നതിനടക്കമുള്ള അനുമതി ലോക്ഡൗണ്‍ നാലാം ഘട്ടത്തില്‍ ലഭിച്ചതോടെ ഐ.പി.എല്‍ ആരംഭിക്കുമെന്ന തരത്തിൽ വാര്‍ത്തകൾ വന്നിരുന്നു. ഇതിനുവേണ്ടി ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കുന്നതിന് ബി.സി.സി.െഎ നിർദേശിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തങ്ങളുടെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള നീക്കമുണ്ടാവുകയില്ലെന്ന് ട്രഷറര്‍ അരുണ്‍ ദുമാല്‍ വ്യക്തമാക്കി.
ലോകകപ്പ് നടക്കുമെന്ന് ആസ്ട്രേലിയ പ്രഖ്യാപിക്കുകയാണെങ്കിൽ ക്രിക്കറ്റ് ആസ്ട്രേലിയക്ക് പരമ്പര കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടെങ്കിൽ, അത് അവരുടെ കാര്യമാണ്. ബി.സി.സി.െഎ ഇക്കാര്യത്തിൽ ഒരു നിർദേശവും മുന്നോട്ടുവെക്കില്ല. ഐ.സി.സിയാണ് ലോകകപ്പിെൻറ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലീഗ് നടക്കാതിരുന്നാല്‍ അത് നടത്തിപ്പുകാര്‍ക്കും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. ഐപിഎല്‍ നടക്കാതെ വന്നാല്‍ 530 മില്യൺ ഡോളറിെൻറ (ഏകദേശം 4000 കോടി രൂപ) നഷ്ടമായിരിക്കും ബി.സി.സിെഎക്ക് ഉണ്ടാവുകയെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.