കോർപറേറ്റ് ജോലി പഠിക്കാൻ എണ്ണ കമ്പനി സി.ഇ.ഒയായി  ധോണി

മുംബൈ: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി എണ്ണ കമ്പനിയുടെ സി.ഇ.ഒ ആയി ചാർജെടുത്തു. ഗൾഫ് ഓയിൽ ഇന്ത്യ കമ്പനിയുടെ മുംബൈ ഓഫീസിലാണ് എം.എസ് ധോണി ഒരും ദിവസത്തേക്ക് സി.ഇ.ഒ ആയത്. നീല സ്യൂട്ടും വെള്ള ഷർട്ടും ധരിച്ച വേഷത്തിലുള്ള മഹിയുടെ ചിത്രം കമ്പനി തന്നെയാണ് ട്വീറ്റ് ചെയ്തത്. ധോണിയുടെ വരവ് കമ്പനിയിലെ ജീവനക്കാർക്ക് ഞെട്ടിക്കുന്ന വരവായിരുന്നു. 2011 മുതൽ ധോണി ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുന്നുണ്ട്. 

ഈയൊരു ദിവസത്തിനായി ധോണിയും കമ്പനിയും കുറേ കാലം മുമ്പ് തന്നെ ആസൂത്രണം നടത്തിയിരുന്നതായി ധോണിയുടെ ബിസിനസ് മാനേജർ അരുൺ പാണ്ഡെ വ്യക്തമാക്കി. സി.ഇ.ഒ എന്ന നിലയിൽ ധോണി കമ്പനിയുടെ പ്രധാന തീരുമാനങ്ങളിൽ പങ്കാളിയാവുകയും ചെയ്തതായി  പാണ്ഡെ പറഞ്ഞു. ഒരു കോർപറേറ്റ് സി.ഇ.ഒയുടെ ജോലി എങ്ങനെയാണെന്നും മറ്റും ധോണി പഠിക്കാൻ ശ്രമിച്ചെന്നും താരത്തിൻെറ ഏറെക്കാലമായുള്ള ആഗ്രമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.


 

Tags:    
News Summary - How MS Dhoni became CEO of an oil company for a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.