ട്വന്റി 20: ക്യാച്ചുകളില്‍ ധോണിക്ക് റെക്കോര്‍ഡ്

മുംബൈ: ട്വന്റി 20യിൽ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോര്‍ഡ് എം.എസ് ധോണിക്ക് സ്വന്തം. ഐ.പി.എല്ലില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ഡല്‍ഹിയുടെ മര്‍ലോണ്‍ സാമുവല്‍സിന്റെ ക്യാച്ചെടുത്തതോടെ ധോണി 124 ക്യാച്ചുകളായി.

ശ്രീലങ്കയുടെ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് ധോണി തകർത്തത്. 123 ക്യാച്ചാണ് സംഗക്കാരയുടെ പേരിലുണ്ടായിരുന്നത്. 261 മത്സരങ്ങളില്‍ 248 ഇന്നിംഗ്‌സുകളിൽ നിന്നാണ് ധോണി 124 ക്യാച്ചെടുത്തത്.

Tags:    
News Summary - MS Dhoni sets new record in T20 cricket during Delhi Daredevils vs RPS match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.