മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ താരമായി 'ധോണി'

മെൽബൺ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ  പാക് ടീമിനെ പ്രോത്സാഹിപ്പിക്കാനെത്തിയ ആരാധകൻ ശ്രദ്ധാകേന്ദ്രമായി. ബദ്ധവൈരികളായ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ ധോണിയെ പേരും നമ്പറും പാകിസ്താൻ ക്രിക്കറ്റ് ടീമിൻെറ ഏകദിന ജേഴ്സിയിൽ അവതരിപ്പിച്ചതാണ് മെൽബണിൽ ഇയാളെ താരമാക്കിയത്. ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകരുടെ ഹൃദയങ്ങളെ സന്തോഷിപ്പിക്കുന്ന ചിത്രം സോഷ്യൽമീഡിയകളിൽ വൈറലായി. 

ഇന്ത്യയും പാകിസ്താനുമായുള്ള നിലവിലെ അവസ്ഥ കണക്കിലെടുക്കുമ്പോൾ അയൽ രാജ്യത്തെ പിന്തുണക്കുന്നത് പോലും അപകടം പിടിച്ചതാണ്. ഈ മാസം ഒരു ക്രിക്കറ്റ് മത്സരത്തിനിടെ പാക് താരം ഷാഹിദ് അഫ്രീദിയുടെ പേരുള്ള ജേഴ്സി ധരിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകനായ റിപോൺ ചൗധരിയെന്നയാളെ ആസാം  പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ആരാധകൻ കൂടാതെ വീടിന്റെ മേൽക്കൂരയിൽ ഇന്ത്യൻ പതാക ഉയർത്തിയത് വിവാദമാവുകയും പാക് കോടതി പത്ത് വർഷത്തേക്ക് തടവിന് ശിക്ഷിച്ചതും വാർത്തയായിരുന്നു. നേരത്തേ പാക് ടീമിനെ പിന്തുണച്ചതിന് കശ്മിരീൽ വിദ്യാർത്ഥി സംഘർഷവും അറസ്റ്റും ഉണ്ടായിരുന്നു. 

Tags:    
News Summary - MS Dhoni's Pakistani Fan Makes Heads Turn At Melbourne Cricket Ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.