കൊളംബോ: കോവിഡ് മഹാമാരിയെ തുടർന്ന് അനിശ്ചിതമായി നീട്ടിവെച്ചിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സീസൺ തങ ്ങളുടെ രാജ്യത്ത് നടത്താൻ തയാറാണെന്ന് ശ്രീലങ്ക. ശ്രീലങ്ക ഇന്ത്യക്ക് മുമ്പായി തന്നെ കോവിഡ് 19 വൈറസ് ബാധയിൽ നിന്ന് മുക്തമായേക്കുമെന്നും അതിനാൽ െഎ.പി.എൽ ലങ്കയിൽ നടത്താനാവുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറി യിച്ചു. ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.െഎയെ സമീപിക്കാൻ ഒരുങ്ങുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷമ്മി സിൽവ.
കഴിഞ്ഞ ദിവസമാണ് ഐപിഎൽ അനിശ്ചിതമായി നീട്ടിവച്ചു എന്ന് ബിസിസിഐ അറിയിച്ചത്. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നുമായിരുന്നു ബിസിസിഐ അറിയിച്ചത്.
ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ െഎ.പി.എൽ ഇന്ത്യയിൽ തന്നെ നടത്താമെന്ന നിർദേശങ്ങൾ ഉയർന്നിരുന്നു. ലോക്ഡൗൺ കഴിഞ്ഞാലും ആയിരങ്ങൾ സ്റ്റേഡിയത്തിൽ തടിച്ചുകൂടുന്ന മത്സരം നടത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നത് മൂലമാണ് അങ്ങനെയൊരു തീയതിയിലേക്ക് ചർച്ച പോയത്.
മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐ.പി.എൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ കോവിഡ് ഭീതിയൊഴിയാത്ത സാഹചര്യത്തിൽ ലോക്ഡൗൺ നീട്ടുകയും ചെയ്തതോടെ െഎ.പി.എൽ നടത്തുന്നകാര്യം പ്രതിസന്ധിയിലായി. നേരത്തെ പല താരങ്ങളും മത്സരങ്ങൾ കുറച്ച് കാണികളില്ലാതെ ചെറുപതിപ്പ് നടത്താൻ നിർദേശമുന്നയിച്ചിരുന്നു. എന്നാൽ, ബി.സി.സി.െഎ അതിന് തയാറായിരുന്നില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇൗ വർഷത്തെ െഎ.പി.എല്ലും അടുത്ത വർഷം നടത്തേണ്ടിയിരുന്ന മെഗാ താരലേലവും മാറ്റിവെക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതായി മുമ്പ് വാർത്തകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.